10,000 ചതുരശ്രയടിയിൽ 3 നില കെട്ടിടം, ചെലവ് 6 കോടി; ഗുരുവായൂരിൽ പശുക്കൾക്കായി ഹൈടെക് ഗോശാല
ഗുരുവായൂർ ∙ ക്ഷേത്രം കിഴക്കേനടയിൽ 3 നിലകളിലായി 60 പശുക്കളെ പരിചരിക്കാൻ നിർമിച്ചത് ഹൈടെക് ഗോശാല. 10,000 ചതുരശ്രയടിയിൽ 6 കോടി രൂപ ചെലവിൽ കെട്ടിടം നിർമിച്ചു സമർപ്പിച്ചത് പുതുക്കോട്ട
ശ്രീമാണിക്യം ട്രസ്റ്റാണ്. എപ്പോഴും കുടിവെള്ളം ലഭിക്കുന്നതിനുള്ള സംവിധാനം, ലിഫ്റ്റ്, റാംപ്, ചാണകവും മൂത്രവും ശേഖരിക്കാൻ ഓട്ടമറ്റിക് സംവിധാനം, സ്റ്റോർ, ഡോക്ടർമാർക്കും ജീവനക്കാർക്കുമുള്ള മുറി എന്നിവ ഒരുക്കിയിട്ടുണ്ട്.
ക്ഷേത്രത്തിൽ ഉപയോഗിക്കാനുള്ള പാൽ, തൈര്, വെണ്ണ എന്നിവ ഇവിടെ തയാറാക്കാൻ കഴിയും. 60 പശുക്കളെയും ശ്രീമാണിക്യം ട്രസ്റ്റ് നൽകും.
ആദ്യഘട്ടമായി 12 പശുക്കൾ എത്തി. ഭക്തർക്ക് ഗോപൂജ നടത്തുന്നതിന് മണ്ഡപവും പണിതിട്ടുണ്ട്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]