
പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; പാസ്റ്റർ ജോൺ ജെബരാജ് മൂന്നാറിൽ അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോയമ്പത്തൂർ∙ കേസിൽ പാസ്റ്റർ ജോൺ ജെബരാജ് (37) അറസ്റ്റിൽ. ഒളിവിൽ കഴിയുകയായിരുന്ന ജോണിനെ മൂന്നാറിലെത്തിയാണ് കോയമ്പത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ജോൺ ജെബരാജിനെതിരെ തമിഴ്നാട് പൊലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്തിരുന്നു.
പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ജോണിനെതിരായ കേസ്. കഴിഞ്ഞ വർഷം മേയിൽ കോയമ്പത്തൂരിലെ ജോണിന്റെ വീട്ടിൽ നടന്ന ഒരു പാർട്ടിക്കിടെയാണ് ഇയാൾ കുട്ടികളെ പീഡിപ്പിച്ചത്. കുട്ടികളിൽ ഒരാൾ വിവരം ബന്ധുവിനോട് പറഞ്ഞതോടെ സംഭവം പുറത്തറിയുകയായിരുന്നു. തുടർന്ന് കോയമ്പത്തൂർ സെൻട്രൽ ഓൾ വിമൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മദ്രാസ് ഹൈക്കോടതിയിൽ ജോൺ ജെബരാജ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതി ഹർജി തള്ളിയിരുന്നു.
കോയമ്പത്തൂർ ആസ്ഥാനമായി ‘കിങ്സ് ജനറേഷൻ ചർച്ച്’ സ്ഥാപിച്ചാണ് പാസ്റ്ററായ ജോൺ ജെബരാജ് പ്രവർത്തിച്ചിരുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിട്ടുണ്ട്. മാസങ്ങളായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ കണ്ടെത്താൻ കോയമ്പത്തൂർ സിറ്റി പൊലീസ് ഒന്നിലധികം അന്വേഷണ സംഘങ്ങളെ രൂപീകരിച്ചിരുന്നു. ജോൺ ജെബരാജ് രാജ്യം വിടുന്നതു തടയാൻ പൊലീസ് ലുക്കൗട്ട് നോട്ടിസും പുറപ്പെടുവിച്ചിരുന്നു.