
യുക്രെയ്നിൽ റഷ്യയുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം; കുട്ടികൾ ഉൾപ്പെടെ 31 പേർ കൊല്ലപ്പെട്ടു, നൂറിലധികം പേർക്ക് പരുക്ക്
മോസ്കോ∙ യുക്രെയ്ൻ നഗരമായ സുമിയിൽ റഷ്യ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 31 പേർ പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നൂറിലധികം പേർക്കു പരുക്കേറ്റതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മിസൈൽ ആക്രമണത്തിൽ സംഭവിച്ച നാശനഷ്ടങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി സംഭവത്തിൽ ശക്തമായി പ്രതികരിക്കണമെന്ന് ലോകരാജ്യങ്ങളോട് അഭ്യർഥിച്ചു.
തെരുവിൽ ധാരാളം ആളുകൾ ഉണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം. മൃതദേഹങ്ങള്‍ റോഡിൽ ചിതറി കിടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ആളുകൾ ഓശാന ഞായറാഴ്ച പള്ളിയിലേക്കു പോകാനായി നിൽക്കുമ്പോഴായിരുന്നു ആക്രമണമെന്നും ജനവാസമേഖലയിലാണ് റഷ്യ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതെന്നുമാണ് യുക്രെയ്ന്റെ ആരോപണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]