
27 വർഷത്തിനുശേഷം ഒത്തുചേർന്ന് കരിക്കകം ഗവ. എച്ച്എസ് 1998 ബാച്ച് അംഗങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ കരിക്കകം ഗവ. എച്ച്എസ് 1998 ബാച്ച് അംഗങ്ങൾ 27 വർഷത്തിനുശേഷം ഒത്തുചേർന്നു. അൽസാജ് ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ നടന്ന പൂർവ വിദ്യാർഥി സംഗമത്തിൽ 50ലധികം പൂർവ വിദ്യാർഥികളും 8 അധ്യാപകരും പങ്കെടുത്തു. വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടിയവർ സൗഹൃദവും ഓർമയും പുതുക്കി. പലരും ഒരിക്കൽ കൂടി സ്കൂൾ ഓർമകളിലേക്ക് തിരിച്ചുപോയി. കണ്ണികൾ അകന്ന ബന്ധങ്ങളൊക്കെ വിളക്കിച്ചേർക്കാനുള്ള വേദിയായും സംഗമം മാറി. ഗ്രൂപ്പ് അഡ്മിൻ ഹസീന രാജേഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ദിലീപ്, മനോജ്, സന്ധ്യ, ലെജു, ഋഷി, നിഷ രാജ്, അനുരാജ് എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. ഗ്രൂപ്പ് അംഗമായ ജോയിയുടെ ഗാനാലാപനവും അരങ്ങേറി.