
എറണാകുളം ജില്ലയിലെ ചെല്ലാനത്തെ രണ്ടാംഘട്ട വികസനപ്രവർത്തനങ്ങൾ ഉടൻ തുടങ്ങുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കിഫ്ബി ഫണ്ടുപയോഗിച്ചാണിത്. കടലാക്രമണം രൂക്ഷമായ കേരളത്തിലെ പത്ത് ഹോട്ട്സ്പോട്ടുകളിലും കിഫ്ബി വഴി പരിഹാരപദ്ധതി നടപ്പാക്കും. കാസർകോട് അണക്കെട്ട് നിർമിക്കാനുള്ള പരിശോധന നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കടലാക്രമണം രൂക്ഷമായിരുന്ന ചെല്ലാനം ഇപ്പോൾ ശാന്തമാണ്. രണ്ടാംഘട്ട വികസനം നടപ്പാക്കുന്നതോടെ ചെല്ലാനം പുതിയ മോഡൽ ആയി മാറുമെന്ന് മന്ത്രി പറഞ്ഞു. കടലാക്രമണം രൂക്ഷമായ പത്ത് ഹോട്ട്സ്പോട്ടുകളിൽ പരിഹാരപദ്ധതിക്കായി 1,500 കോടി രൂപയാണ് കിഫ്ബി വഴി ചെലവാക്കുന്നത്.
കുടിവെള്ള പ്രതിസന്ധി ഇപ്പോഴില്ല. എങ്കിലും, ഭാവിയിലെ പ്രതിസന്ധി മുന്നിൽകണ്ടുള്ള പ്രവർത്തനവും ഊർജിതം. ജൽജീവന്‍ പുറമേ നഗരമേഖലയിലെ കുടിവെള്ള പ്രതിസന്ധി മറികടക്കാൻ 5,000 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി വഴി നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു. ജലസേചനവകുപ്പിലെ 101 പദ്ധതികൾക്കായി 6,912 കോടി രൂപയാണ് കിഫ്ബി വഴി കഴിഞ്ഞവർഷം ചെലവഴിച്ചത്.
English Summary:
Chellanam’s Coastal Development Gets Second Phase Boost from KIIFB.