
സമീപകാലത്ത് ഏറെ ശ്രദ്ധനേടിയ ആളാണ് അന്തരിച്ച പ്രിയ കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു. സുധിയുടെ മരണ ശേഷം നാടകവും ഫോട്ടോഷൂട്ടുകളും റീലുകളുമൊക്കെയായി മുന്നോട്ട് പോകുന്ന രേണുവിന് പലപ്പോഴും വൻ വിമർശനങ്ങളും സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.
അത്തരത്തിൽ വീണ്ടും രേണുവിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുകയാണ് ഇപ്പോൾ. കഴിഞ്ഞ ദിവസം വിഷു ആശംസകൾ നേർന്ന് കൊണ്ട് പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ രേണു സുധി ഷെയർ ചെയ്തിരുന്നു. സ്കെർട്ടും ബ്ലൗസും ധരിച്ച് സിമ്പിൾ മേക്കപ്പും ഓർണമെൻസും അണിഞ്ഞായിരുന്നു രേണു ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്.
‘ശക്തരായ സ്ത്രീകൾക്ക് ‘ആറ്റിറ്റ്യൂഡുകൾ’ ഇല്ല, ഞങ്ങൾക്ക് മാനദണ്ഡങ്ങളുണ്ട്’, എന്ന കുറിപ്പോടെയാണ് രേണു ഫോട്ടോകൾ പങ്കുവച്ചത്. പിന്നാലെ കമന്റുകളുമായി നിരവധി പേർ രംഗത്തെത്തി. പിന്തുണയെക്കാൾ ഏറെ രൂക്ഷ വിമർശനമാണ് കമന്റ് ബോക്സ് നിറയെ.
‘തുണി കുറഞ്ഞു തുടങ്ങിയല്ലോ, ശരീരം കാണിച്ചല്ല സ്ട്രോങ് വുമൺ ആകേണ്ടത്, നിങ്ങളെ ഒരുപാട് ഇഷ്ടമുള്ള ആളാണ് ഞാൻ. എന്നാൽ ഇപ്പോൾ കാട്ടിക്കൂട്ടുന്നത് ശരിയല്ല, പണം കിട്ടാൻ എന്തും ചെയ്യുന്ന മനുഷ്യർ’, തുടങ്ങി വൻ വിമർശനമാണ് പോസ്റ്റിന താഴെ വരുന്നത്. View this post on Instagram A post shared by Eddy John (@eddyjohn_official) ‘വെറെ എത്രയോ ജോലി ഇന്ന് ഈ ലോകത്ത് ചെയ്യാം ഭർത്താവ് മരിച്ച ഒരു സ്ത്രീ ചെയ്യുന്ന കാര്യം അല്ല ഇത്.
ഇത് നിങ്ങളുടെ ആഗ്രഹങ്ങൾ മാത്രമാണ് അത് മറയ്ക്കാൻ ആ നല്ലൊരു മൻഷ്യനെ കരുവാക്കുന്നത് എന്തിനാണ് ‘പിന്നെ ഇത് പറഞ്ഞത് കൊണ്ട് ചിലവിന് തരാൻ പറയരുത് ഞാൻ ഒന്നര വയസ്സുള്ള എൻ്റെ മോളെയും കൊണ്ട് ഒരു തുണിക്കടയിൽ ജോലിക്ക് പോകുന്നവളാണ്’, എന്നാണ് ഒരാളുടെ കമന്റ്. കൺവിൻസാക്കി സുരേഷ് കൃഷ്ണ, വൈബാക്കി രാജേഷ് മാധവൻ, കൂടെ ബേസിലും കൂട്ടരും; ‘മരണമാസ്സ്’ മുന്നേറുന്നു അടുത്തിടെ ദാസേട്ടൻ കോഴിക്കോട് എന്നയാൾക്കൊപ്പമുള്ള ആൽബത്തിനെതിരെയും വലിയ തോതിൽ സൈബർ ആക്രമണം രേണു സുധി നേരിട്ടിരുന്നു. കൂടാതെ ബോഡി ഷെയ്മിങ്ങും.
തനിക്ക് ദൈവം തന്ന രൂപമാണിതെന്നും അതിൽ തനിക്ക് പ്രശ്നമില്ലെന്നും ഇത്തരം കമന്റുകളോട് രേണു പ്രതികരിക്കുകയും ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]