
തിരുവനന്തപുരം ജില്ലയിൽ ഇന്ന് (12-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗതാഗത നിയന്ത്രണം
ആറ്റിങ്ങൽ∙അവവഞ്ചേരി ജംക്ഷന് സമീപം കലുങ്ക് നിർമാണം നടക്കുന്നതിനാൽ 15 മുതൽ വെഞ്ഞാറമൂട് – ആറ്റിങ്ങൽ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ഗെസ്റ്റ് അധ്യാപക ഒഴിവ്
തിരുവനന്തപുരം∙മാർ ഇവാനിയോസ് സ്വയംഭരണ കോളജിൽ ഇംഗ്ലിഷ്, മലയാളം, ഹിന്ദി, ജേണലിസം, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, കൊമേഴ്സ്, കെമിസ്ട്രി, ഫിസിക്സ്,മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി, ബോട്ടണി, ബയോകെമിസ്ട്രി, കംപ്യൂട്ടർ സയൻസ് എന്നീ ഗെസ്റ്റ്അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷൾ ക്ഷണിച്ചു.കൂടുതൽ വിവരങ്ങളും ഓൺലൈൻ അപേക്ഷാ ഫോമും കോളേജ് വെബ് സൈറ്റിൽ (www.mic.ac.in) ലഭ്യമാണ്.അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 2.
ഭിന്നശേഷിക്കാർക്ക് നൈപുണ്യ വികസനം
തിരുവനന്തപുരം ∙കുറവൻകോണത്ത് പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാർക്കായിട്ടുള്ള പുനരധിവാസ കേന്ദ്രത്തിൽ 16 വയസ്സിനു മുകളിലുള്ള ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് നൈപുണ്യ വികസനം ലഭ്യമാക്കുന്നതിനുള്ള സൗജന്യ പരിശീലനം ആരംഭിക്കുന്നു. 0471-2435525, 9961481525.
ഡ്രൈവർ, ആയ ഒഴിവ്
കിളിമാനൂർ ∙ഗവ. എച്ച്എസ്എസിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഡ്രൈവർ, ആയ എന്നിവരെ നിയമിക്കുന്നു. അഭിമുഖം 16ന് 10ന്.
കിറ്റ്സിൽ ഒഴിവ്
തിരുവനന്തപുരം ∙കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) ട്രെയ്നിങ് കോ–ഓർഡിനേറ്റർ, പ്രോജക്ട് അസിസ്റ്റന്റ്, റിസർച് അസോഷ്യേറ്റ് തസ്തികകളിൽ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക് www.kittsedu.org