കോഴിക്കോട് ഡിസിസി പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം 12ന്
മേപ്പയൂർ ∙ കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ പുതിയ ആസ്ഥാന മന്ദിരത്തിൽ ഉയർത്തുന്ന പതാക ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാറിനു കൈമാറിയത് 103 വയസ്സ് പിന്നിട്ട
സ്വാതന്ത്ര്യ സമര സേനാനി മേപ്പയൂർ അയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാർ. 35 സെന്റ് സ്ഥലത്ത് ഏഴരക്കോടി രൂപ ചെലവഴിച്ച നാലു നില മന്ദിരമാണ് 12ന് രാവിലെ 11 മണിക്ക് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നത്.
ലീഡർ കെ. കരുണാകരൻ സ്മാരക മന്ദിരം എന്ന് നാമകരണം ചെയ്ത കെട്ടിടത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ 400 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം സജ്ജമാക്കിയിട്ടുണ്ട്.
കെട്ടിടത്തിന്റെ പ്രവേശന കവാടത്തിൽ കെ. കരുണാകരന്റെയും ഉമ്മൻ ചാണ്ടിയുടേയും അർദ്ധകായ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]