
മൊബൈൽ നെറ്റ്വർക്കിന് റേഞ്ച് ഇല്ലേ? പരിശോധന ഇനി എളുപ്പം; ‘കവറേജ് മാപ്പ്’ പുറത്ത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ രാജ്യത്തെ വിവിധ ടെലികോം സേവനദാതാക്കൾ തങ്ങളുടെ പുറത്തിറക്കി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) നിർദേശപ്രകാരമാണ് ജിയോ, എയർടെൽ, വിഐ (വോഡഫോൺ ഐഡിയ) കമ്പനികൾ തങ്ങളുടെ മൊബൈൽ കവറേജ് വ്യക്തമാക്കുന്ന മാപ്പ് പുറത്തുവിട്ടത്. ബിഎസ്എൻഎൽ, എംടിഎൻഎൽ കമ്പനികളോടു മാപ്പ് പുറത്തുവിടാൻ ട്രായ് നിർദേശിച്ചെങ്കിലും അവർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സുതാര്യത വർധിപ്പിക്കുന്നതിനും മൊബൈൽ വരിക്കാരെ ശാക്തീകരിക്കുന്നതിനുമായാണ് ട്രായ് നിർദേശപ്രകാരം ടെലികോം സേവന ദാതാക്കൾ അവരുടെ വെബ്സൈറ്റുകളിൽ മൊബൈൽ നെറ്റ്വർക്ക് കവറേജ് മാപ്പുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നിങ്ങളുടെ നാട്ടിൽ മൊബൈൽ കമ്പനിക്ക് കവറേജ് ഉണ്ടോ? പരിശോധിക്കേണ്ടത് ഇങ്ങനെ:
∙ട്രായ് വെബ്സൈറ്റ് ആയ ൽ കയറിയ ശേഷം ഉപഭോക്തൃ വിവരങ്ങൾ (consumer info) എന്ന ടാബിൽ മൊബൈൽ കവറേജ് മാപ്പ് (mobile coverage map) ക്ലിക്ക് ചെയ്യുക
∙തുടർന്ന് സേവനദാതാവിനെ തിരഞ്ഞെടുക്കുക. നിലവിൽ എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ എന്നിവരുടെ മാപ്പുകളാണ് ട്രായ് മുഖേന പ്രസിദ്ധീകരിച്ചിരിക്കുന്നത്
∙സേവനദാതാവിനെ തിരഞ്ഞെടുത്തശേഷം പിൻകോഡോ പ്രദേശത്തിന്റെ പേരോ ടൈപ്പ് ചെയ്ത് മൊബൈൽ കവറേജ് പരിശോധിക്കാവുന്നതാണ്
∙5ജി, 4ജി, 3ജി, 2ജി സേവനങ്ങളെ തിരഞ്ഞെടുത്ത് കവറേജ് എവിടെയൊക്കെയുണ്ടെന്ന് പ്രത്യേകമായി പരിശോധിക്കാൻ സാധിക്കും
മാപ്പ് നോക്കി മികച്ച സേവനദാതാവിനെ കണ്ടെത്താം
സേവനത്തെ കുറിച്ചും അവ ലഭ്യമായ പ്രദേശങ്ങളെ കുറിച്ചും ട്രായ് നിർദേശിക്കുന്ന രീതിയിൽ ജിയോസ്പെഷൽ കവറേജ് മാപ്പുകൾ അവരവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നാണ് പുതുക്കിയ ചട്ടത്തിൽ പറയുന്നത്. മൊബൈൽ നെറ്റ്വർക്ക് കവറേജ് മാപ്പിന്റെ പ്രസിദ്ധീകരണം 2025 ഏപ്രിൽ ഒന്നിനകം പൂർത്തിയാക്കണമെന്നായിരുന്നു ട്രായ് നിർദേശിച്ചത്. ഇതോടെയാണ് 2ജി, 3ജി, 4ജി, 5ജി സേവനങ്ങൾ തരംതിരിച്ചുള്ള കവറേജ് മാപ്പ് പുറത്തുവിട്ടത്. ഉപഭോക്താക്കൾക്ക് അവരുടെ നിലവിലെ ലൊക്കേഷനിലേക്ക് നാവിഗേറ്റ് ചെയ്യാനും പ്രത്യേക ലൊക്കേഷനിലെ കവറേജ് തിരഞ്ഞു കണ്ടുപിടിക്കാനുമുള്ള ഓപ്ഷനുകൾ മാപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മാപ്പ് നോക്കി അവരവരുടെ പ്രദേശത്തെ ഏറ്റവും നല്ല കവറേജുള്ള സേവനദാതാവിലേക്കു മാറാൻ ഉപഭോക്താക്കൾക്ക് ഇതിലൂടെ സാധിക്കും. ബ്രോഡ്ബാൻഡ് സേവനങ്ങളുടെ വിശദാംശങ്ങളും മാപ്പിൽ വൈകാതെ ഉൾപ്പെടുത്തും. കവറേജ് മാപ്പുകൾ പരിശോധിച്ചശേഷം ഉപഭോക്താക്കൾക്ക് അവരുടെ സേവനദാതാവുമായി പ്രതികരണം പങ്കുവയ്ക്കാവുന്നതാണ്. അതേസമയം, മാപ്പിൽ കാണിച്ചിരിക്കുന്ന കവറേജിൽനിന്നു വ്യത്യസ്തമായിരിക്കാം യഥാർഥ മൊബൈൽ കവറേജെന്നും സേവനദാതാക്കൾ പറയുന്നു. വിവരങ്ങൾക്കായി ട്രായ് അഡ്വൈസർ തേജ്പാൽ സിങ്ങിനെ [email protected] എന്ന ഇമെയിൽ വിലാസത്തിലോ +91-11-20907759 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.