
വയനാട്: പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പരാതിക്കാരന് ആത്മഹത്യ ചെയ്ത സംഭവത്തിന് തുടര്‍ച്ചയായി ബാങ്കിന്റെ മുന്‍ പ്രസിഡന്റും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ കെ കെ അബ്രഹാമിനെ കസ്റ്റഡിയിലെടുത്തു. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായാണ് കസ്റ്റഡിയില്‍ എടുത്തതെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ അബ്രഹാമിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തട്ടിപ്പ് നടന്ന കാലയളവില്‍ ബാങ്ക് ഭരണസമിതി പ്രസിഡന്റായിരുന്നു കെ കെ അബ്രഹാം. മുന്‍ ബാങ്ക് സെക്രട്ടറി രമ ദേവിയെയും കസ്റ്റഡിയിലെടുത്തു. പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരന് രാജേന്ദ്രന് നായര്‍ കഴിഞ്ഞ ദിവസമാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. രാജേന്ദ്രന് നായര്‍ ഭൂമി പണയപ്പെടുത്തി 25 ലക്ഷം രൂപ വായ്പയെടുത്തതായും നിലവില്‍ പലിശ സഹിതം 40 ലക്ഷത്തോളം രൂപ കുടിശികയുണ്ടെന്നുമാണ് ബാങ്ക് രേഖകളിലുണ്ടായിരുന്നത്. എന്നാല്‍ 80000 രൂപ മാത്രമാണ് താന്‍ വായ്പ എടുത്തതെന്നും കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്ക് മുന്‍ ഭരണ സമിതി ബാക്കി തുക തന്റെ പേരില്‍ തട്ടിയെടുത്തെന്നുമായിരുന്നു രാജേന്ദ്രന്റെ പരാതി.
ഹൈക്കോടതിയിലടക്കം കേസ് നീണ്ടതിനാല്‍ ബാങ്കില്‍ പണയം വെച്ച ഭൂമി വില്ക്കാന് രാജേന്ദ്രനായില്ല. ഈ മനോവിഷമമാണ് രാജേന്ദ്രന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബം പറയുന്നത്. കെ.കെ എബ്രഹാം ഭരണത്തിലിരുന്ന സമയത്ത് കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി ഉയരുന്നുണ്ട്. ചെറിയ തുക വായ്പ എടുക്കാന്‍ ബാങ്കില്‍ എത്തിയ കര്‍ഷകര്‍ ഉള്‍പ്പടെയുള്ളവരുടെ പേരിലായിരുന്നു തട്ടിപ്പ്. ചെറിയ തുകയ്ക്ക് എത്തുന്നവരുടെ പേരില്‍ വലിയ തുക എഴുതിയെടുത്താണ് തട്ടിപ്പ്. വായ്പ തിരിച്ചടവ് മുടങ്ങിയെന്ന നോട്ടീസ് എത്തിത്തുടങ്ങിയതോടെയാണ് പലരും തട്ടിപ്പ് വിവരം പുറത്തറിയുന്നത്. 30ല്‍ അധികം പരാതികളാണ് ഇത്തരത്തില്‍ ലഭിച്ചത്. 2022 ആഗസ്റ്റില്‍ സഹകരണ വകുപ്പ് ക്രമക്കേട് കണ്ടെത്തുകയും 8 കോടി 30 ലക്ഷം രൂപ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ നിന്ന് ഈടാക്കാനും ഉത്തരവായെങ്കിലും ഇത് ചോദ്യം ചെയ്ത് ബാങ്ക് ഭരണസമിതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]