
മുംബൈ: 2024ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിലുള്ള സഖ്യ സർക്കാറായിരിക്കും രാജ്യം ഭരിക്കുന്നതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയും എൻ.സി.പി പ്രസിഡന്റ് ശരത് പവാറും ജൂൺ 12ന് നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് റാവത്തിന്റെ പ്രസ്താവന.
400 മുതൽ 450 സീറ്റുകളിലെങ്കിലും പ്രതിപക്ഷം പൊതുസ്ഥാാനാർഥിയെ നിർത്തണമെന്ന കോൺഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ നിർദേശത്തേയും അദ്ദേഹം സ്വാഗതം ചെയ്തു. ചിദംബരം പറഞ്ഞത് സത്യമാണ്.450 സീറ്റുകളിലെങ്കിലും പൊതുസ്ഥാനാർഥിയെ നിർത്തിയാൽ രാജ്യത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം തന്നെ മാറുമെന്നും റാവത്ത് കൂട്ടിച്ചേർത്തു.
ബി.ജെ.പി ഇതര പാർട്ടികൾ ഒരുമിച്ച് വരണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്ന് ചിദംബരം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. 400 മുതൽ 450 വരെ സീറ്റിലെങ്കിലും പൊതുസ്ഥാനാർഥിയെ നിർത്താൻ കഴിയണമെന്നാണ് തന്റെ ആഗ്രഹമെന്നും ചിദംബരം കൂട്ടിച്ചേർത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു സഞ്ജയ് റാവത്തിന്റെ പ്രതികരണം.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]