
വെളിയങ്കോട്ടെയും പാലപ്പെട്ടിയിലെയും കടൽഭിത്തി നിർമാണം വൈകുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വെളിയങ്കോട് ∙ ഭിത്തിക്കുള്ള കരിങ്കല്ല് കിട്ടാനില്ലാത്തത് മൂലം വെളിയങ്കോട്ടെയും പാലപ്പെട്ടിയിലെയും കടൽഭിത്തി നിർമാണം വൈകുന്നു. കടലാക്രമണ മേഖലകളായ വെളിയങ്കോട് പഞ്ചായത്തിലെ തണ്ണിത്തുറ, പെരുമ്പടപ്പ് പഞ്ചായത്തിലെ പാലപ്പെട്ടി എന്നീ തീരങ്ങളുടെ സംരക്ഷണത്തിനുള്ള കടൽഭിത്തി നിർമാണമാണ് കല്ല് കിട്ടാതെ വന്നതോടെ തടസ്സപ്പെട്ടിരിക്കുന്നത്. കടലാക്രമണത്തിൽ തകർന്ന 2 തീരങ്ങളിൽ സുരക്ഷിതമായ കടൽ ഭിത്തി നിർമിക്കാൻ 4 മാസം മുൻപ് ഇറിഗേഷൻ വകുപ്പ് കരാറുകാരനെ ഏൽപിച്ചിരുന്നു. ഭിത്തി നിർമിക്കുന്നതിനായി പകുതിയോളം കല്ല് കരാറുകാരൻ ഇറക്കിയെങ്കിലും 3 മാസമായി ഭിത്തിക്കുള്ള കല്ല് കിട്ടാതെ വന്നതോടെ കഴിഞ്ഞമാസം പൂർത്തീകരിക്കേണ്ട ഭിത്തി നിർമാണം തുടങ്ങാൻ പോലും കരാറുകാരന് കഴിഞ്ഞിട്ടില്ല.
മുൻകാലങ്ങളിൽ ഉണ്ടായ കടലാക്രമണത്തിൽ പാലപ്പെട്ടിയിലെ ഭിത്തി തകരുകയും അൻപതോളം കുടുംബങ്ങൾ കടലാക്രമണ ഭീഷണി നേരിടുകയും ചെയ്യുന്നുണ്ട്. കൂടാതെ കടപ്പുറം ജുമാ മസ്ജിദിന്റെ കബർസ്ഥാനും ഭീഷണിയിലാണ്. കാലവർഷത്തിന് മുൻപ് ഭിത്തി നിർമിച്ചില്ലെങ്കിൽ പാലപ്പെട്ടിയിലും തണ്ണിത്തുറയിലും നിരവധി കുടുംബങ്ങളാണ് കടലാക്രമണത്തിൽ ഭവനരഹിതരാകുക. ഭിത്തിക്ക് കല്ല് നൽകിയിരുന്ന ക്വാറികൾ പ്രവർത്തനം നിർത്തിയതാണ് കല്ല് കിട്ടാൻ തടസ്സമായത്. മറ്റു ക്വാറികളിൽ നിന്ന് കല്ല് എത്തിക്കാനുള്ള നടപടികൾ അധികൃതരും കരാറുകാരനും നടപടി ആരംഭിച്ചിട്ടുണ്ട്.