
തൃശൂർ ജില്ലയിൽ ഇന്ന് (10-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സമ്മർ കോച്ചിങ് ക്യാംപ് തുടങ്ങി
വലപ്പാട് ∙ ഗവ. വിഎച്ച്എസ് സ്കൂളിൽ ബോക്കാ ജൂനിയേഴ്സിന്റെ സഹകരണത്തോടെ സമ്മർ കോച്ചിങ് ക്യാംപ് തുടങ്ങി.സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.ആർ.സാംബശിവൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഷെഫീക് വലപ്പാട് അധ്യക്ഷത വഹിച്ചു.വിരമിച്ച അധ്യാപിക മെഹറുന്നിസ സ്പോർട്സ് കിറ്റുകൾ സംഭാവന ചെയ്തു.
വൈദ്യുതിമുടക്കം
മായന്നൂർ ∙ നവോദയ, രാമനാശാരി, കണ്ടൻചിറ, കല്ലങ്ങാട് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തൃശൂർ ∙ എംഒ റോഡ്, ചെമ്പൂക്കാവ്, ഡിസ്ട്രിക്ട് ഹോസ്പിറ്റൽ, കോട്ടപ്പുറം, ഷൊർണൂർ റോഡ്, ഈസ്റ്റ് ഫോർട്ട്, കൂർക്കഞ്ചേരി, വെളിയന്നൂർ, പറവട്ടാനി, മിഷൻ ക്വാർട്ടേഴ്സ് എന്നിവിടങ്ങളിൽ ഇന്നു രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെ വൈദ്യുതി മുടങ്ങും.
പച്ചക്കറിത്തൈ വിതരണം
കുന്നംകുളം ∙ കൃഷിഭവനിൽ സൗജന്യ പച്ചക്കറിത്തൈ വിതരണം തുടങ്ങിയെന്നു കൃഷി ഓഫിസർ അറിയിച്ചു.