
ആലപ്പുഴ ജില്ലയിൽ ഇന്ന് (10-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഡ്രാഫ്റ്റ്സ്മാൻ ഒഴിവ്
ആലപ്പുഴ∙ ഹാർബർ എൻജിനീയറിങ് വകുപ്പ് കരുനാഗപ്പള്ളി സബ് ഡിവിഷൻ ഓഫിസിൽ ഡ്രാഫ്റ്റ്സ്മാൻ അല്ലെങ്കിൽ ഓവർസീയർ ഗ്രേഡ്-3 (സിവിൽ) തസ്തികയിലെ മൂന്നു ഒഴിവുകളിലേക്കു ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. ഐടിഐ, ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർഥികൾ 22നു രാവിലെ 11നു കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷന്റെ മൂന്നാം നിലയിലുള്ള ഹാർബർ എൻജിനീയറിങ് സബ് ഡിവിഷൻ ഓഫിസിൽ അഭിമുഖത്തിന് ഹാജരാകണം. നിയമനം പരമാവധി 90 ദിവസത്തേക്കോ പിഎസ്സി മുഖാന്തരം ഉദ്യോഗാർഥി ജോലിയിൽ പ്രവേശിക്കുന്നതു വരെയോ മാത്രമായിരിക്കും. ഫോൺ: 9846453614, 790796.
സൗജന്യ നിയമസേവന ക്ലിനിക്കിനു തുടക്കം
ആലപ്പുഴ ∙ നിയമസേവന അതോറിറ്റിയുടെ സൗജന്യ നിയമസേവന ക്ലിനിക് കലക്ടറേറ്റിൽ പ്രവർത്തനമാരംഭിച്ചു. ജില്ലാ ജഡ്ജിയും സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുമായ ഡോ. സി.എസ്.മോഹിത് ക്ലിനിക് ഉദ്ഘാടനം ചെയ്തു.കലക്ടറേറ്റിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ക്ലിനിക്കിൽ എല്ലാ മാസവും ആദ്യത്തെയും അവസാനത്തെയും ബുധനാഴ്ചകളിൽ പൊതുജനങ്ങൾക്ക് സൗജന്യസേവനം ലഭ്യമാകും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണു പ്രവർത്തനം.ചടങ്ങിൽ കലക്ടർ അലക്സ് വർഗീസ്, സീനിയർ സിവിൽ ജഡ്ജിയും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുമായ പ്രമോദ് മുരളി, എഡിഎം ആശാ സി.ഏബ്രഹാം, ജില്ലാ സപ്ലൈ ഓഫിസർ കെ.മായാദേവി, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ഐ.റംല ബീവി തുടങ്ങിയവർ പ്രസംഗിച്ചു.
വൈദ്യുതി മുടക്കം
മാന്നാർ ∙ ആലുമ്മൂട്, സ്റ്റോർ ജംക്ഷൻ, ഊരുമഠം, കുറ്റിയിൽ മുക്ക്, മാന്നാർ ടൗൺ, പരുമല, പന്നായി കടവ്, മുല്ലശേരി കടവ്, കടപ്രമഠം, കോവുമ്പുറം എന്നിവിടങ്ങളിൽ ഇന്നു പകൽ 9 മുതൽ 6 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ആലപ്പുഴ ∙ നോർത്ത് സെക്ഷനിൽ കൊമ്മാടി എക്സ്റ്റൻഷൻ, കൊമ്മാടി പമ്പ്, കൊമ്മാടി ബൈപാസ്, കേരള ബൈലേഴ്സ്, കാസിയ, പാലത്തണൽ, കാർത്യായനി പ്രസ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
ആലപ്പുഴ ∙ പാതിരപ്പള്ളി സെക്ഷനിൽ എൻ.സി.ജോൺ തുമ്പോളി, മഞ്ഞില, പ്രോവിഡൻസ് ആശുപത്രി, ഹോണ്ട തുമ്പോളി, പൂങ്കാവ് ജംക്ഷൻ, വിഷ്ണുപുരം, വലിയവീട് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.
പുന്നപ്ര∙വെള്ളാപ്പള്ളി, കാട്ടുമ്പുറം, ശിശുവിഹാർ,ലേഡീസ് ഹോസ്റ്റൽ,മുക്കയിൽ,എസ് എൻ കവല ,കൂരിക്കാപറമ്പ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ∙കളപ്പുര, നഴ്സിങ് ഹോസ്റ്റൽ ,പിജി ക്വാർട്ടേഴ്സ്,തീരദേശം എൽപി സ്കൂൾ, തൈച്ചിറ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.