
കോട്ടയം ജില്ലയിൽ ഇന്ന് (10-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
മഴയ്ക്ക് സാധ്യത
∙ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത.
∙ മലപ്പുറം, വയനാട് ജില്ലകളിൽ യെലോ അലർട്ട്.
∙ കേരള–ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
വൈദ്യുതി മുടങ്ങും
തീക്കോയി ∙ കൊല്ലംപാറ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ∙ വാഴയിൽ ഫാക്ടറി, മരുതുംപാറ റോഡ് ഭാഗങ്ങളിൽ ഇന്ന് 9.30 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
പാലാ ∙ പാലം, പുരയിടം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8 മുതൽ 4 വരെ വൈദ്യുതി മുടങ്ങും.
ഏറ്റുമാനൂർ ∙ മോഡേൺ ഹരിജൻ കോളനി, എംഎച്ച്സി ടവർ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അതിരമ്പുഴ ∙ പമ്പ്ഹൗസ്, ചർച്ച്, പിഎച്ച്സി ഗവ. ഹോസ്പിറ്റൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കറുകച്ചാൽ ∙ മാന്തുരുത്തി, 12–ാം മൈൽ, ഐക്കുളം, നെടുംകുഴി, കേളചന്ദ്ര, ചേർക്കോട്ട് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ ∙ അഴകത്തുപടി, എൻഇഎസ് ബ്ലോക്ക്, വക്കീൽപടി, ഏലംകുന്ന്, പങ്കിപ്പുറം നമ്പർ വൺ, പങ്കിപ്പുറം നമ്പർ ടു ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ മീശമുക്ക്, നടപ്പുറം, അമ്മാനി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ∙ മുക്കാട്ടുപടി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
അധ്യാപക ഒഴിവ്
കോട്ടയം ∙ റബർ ബോർഡ് കേന്ദ്രീയ വിദ്യാലയത്തിൽ 2, 4, 5 ക്ലാസുകളിലെ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ ഓഫിസിൽ ലഭിക്കും. 11ന് മുൻപ് അസ്സൽ രേഖകളുടെ പകർപ്പ് സഹിതം അപേക്ഷിക്കണം. വെബ് വിലാസം: https://rbkottayam.kvs.ac.in/.
കോട്ടയം ∙ മൗണ്ട് കാർമൽ കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ ഫോർ വിമനിൽ എംഎഡ് വിഭാഗത്തിൽ യുജിസി നെറ്റ് യോഗ്യതയോടെ ഇംഗ്ലിഷ് എജ്യുക്കേഷൻ, സയൻസ് എജ്യുക്കേഷൻ വിഷയത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എയ്ഡഡ് വിഭാഗത്തിൽ യുജിസി നെറ്റ് യോഗ്യതയോടെ ഇംഗ്ലിഷ് എജ്യുക്കേഷൻ, മാത്തമാറ്റിക്സ് എജ്യുക്കേഷൻ വിഷയത്തിൽ ഗവ. ഗെസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഡി ഓഫിസിൽ ഗെസ്റ്റ് അധ്യാപക പാനലിൽ റജിസ്റ്റർ ചെയ്തിരിക്കണം. 30നകം സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷിക്കണം. ഫോൺ: 9495873120 അപേക്ഷ ഫോമിന് വെബ്
എംജിയിൽ വ്യവസായ സംരംഭകത്വ പരിശീലനം
കോട്ടയം ∙ എംജി സർവകലാശാലയിലെ ബിസിനസ് ഇന്നവേഷൻ ആൻഡ് ഇൻകുബേഷൻ സെന്റർ മേയിൽ നടത്തുന്ന അവധിക്കാല വ്യവസായ സംരംഭകത്വ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിന് അപേക്ഷിക്കാം. ഒരു മാസത്തെ പരിശീലനത്തിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും ഗവേഷകർക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാം. റജിസ്ട്രേഷൻ ഫീസ്: 30,000 രൂപ. ഈ മാസം 26നു മുൻപ് https://bit.ly/sep_biicmgu എന്ന ലിങ്കിൽ റജിസ്റ്റർ ചെയ്യണം. [email protected]. 7994092730.
അവധിക്കാല പഠനക്കളരി
പാലാ ∙ ശ്രീരാമകൃഷ്ണ മിഷൻ അരുണാപുരം കേന്ദ്രത്തിൽ കുട്ടികൾക്കായി അവധിക്കാല പഠനക്കളരി ‘വിവേക സൗരഭം’ 21 മുതൽ നടക്കും. യോഗ, ധ്യാനം, നാടകക്കളരി, ചിത്രകല, വ്യക്തിത്വ വികസനം,കരകൗശല പരിശീലനം എന്നിവയുണ്ടാകും. ഫോൺ 7381107644.
അപേക്ഷ ക്ഷണിച്ചു
കോട്ടയം ∙ സൂക്ഷ്മ ജലസേചന സംവിധാനങ്ങളായ ഡ്രിപ്പ്, സ്പ്രിൻക്ലർ, മൈക്രോ സ്പ്രിൻക്ലർ, റെയ്ൻഗൺ സ്ഥാപിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ജില്ലാ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിൽ അപേക്ഷ സ്വീകരിക്കും. 0481–2561585, 8547700263.
ഗെസ്റ്റ് അധ്യാപക ഒഴിവ്
അരുവിത്തുറ ∙ സെന്റ് ജോർജ്സ് കോളജിൽ എയ്ഡഡ് വിഭാഗത്തിൽ, മാത്തമാറ്റിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഇംഗ്ലിഷ്, പൊളിറ്റിക്കൽ സയൻസ്, ഹിന്ദി വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. അപേക്ഷകർ കോട്ടയം ഡിഡി ഓഫിസിൽ ഗെസ്റ്റ് ലക്ചറർ പാനലിൽ പേര് റജിസ്റ്റർ ചെയ്തിരിക്കണം. യോഗ്യരായ ഉദ്യോഗാർഥികൾ 26ന് മുൻപു കോളജ് ഓഫിസിൽ അപേക്ഷ നൽകണം.