
പൊന്നാനിയിലും തവനൂരിലും പാസ്പോര്‍ട്ട് സേവ കേന്ദ്രങ്ങൾ തുടങ്ങും: കീര്‍ത്തി വര്ദ്ധന് സിങ്
കൽപറ്റ∙ പൊന്നാനിയിലും തവനൂരിലും പാസ്പോര്‍ട്ട് സേവ കേന്ദ്രങ്ങൾ തുടങ്ങുമെന്ന് കേന്ദ്ര സഹമന്ത്രി കീര്‍ത്തി വര്ദ്ധന് സിങ്. വയനാട് ജില്ലയിലെ ആദ്യത്തെ പോസ്റ്റ് ഓഫിസ് പാസ്പോര്‍ട്ട് സേവ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാസ്പോര്‍ട്ട് സേവനങ്ങള്‍ ഡിജിറ്റല്‍ ഇന്ത്യയ്ക്ക് കീഴിലെ പരിവര്‍ത്തനത്തിന്റെ മാതൃകയാണെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. എല്ലാ ലോക്സഭ മണ്ഡലങ്ങളിലും പാസ്പോര്‍ട്ട് സേവ കേന്ദ്രം സ്ഥാപിക്കുകയാണ് ലക്ഷ്യം.
ആസ്പിരേഷന്‍ ജില്ലയായ വയനാട്ടിലെ ആളുകള്‍ക്ക് വിദേശ തൊഴില്‍ സാധ്യതകള്‍ക്ക് പാസ്പോര്‍ട്ട് സേവാ കേന്ദ്രം പ്രയോജനപ്പെടും. വിദേശകാര്യ മന്ത്രാലയവും ഭാരതീയ തപാല്‍ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
രാജ്യത്ത് 491 പോസ്റ്റ് ഓഫിസ് പാസ്പോര്‍ട്ട് സേവ കേന്ദ്രങ്ങള്‍ ആരംഭിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് മേഖല പാസ്പോര്‍ട്ട് ഓഫിസിന് കീഴിലെ രണ്ടാമത്തെ സേവ കേന്ദ്രമാണ് കല്‍പ്പറ്റയില്‍ നിലവില്‍ വന്നത്.
പാസ്പോര്‍ട്ട് സേവ കേന്ദ്രം മുഖേന പ്രതിദിനം 50 അപേക്ഷകര്‍ക്ക് സേവനം ഉറപ്പാക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 120 അപേക്ഷകള്‍ വരെ ലഭ്യമാക്കും.
. കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന് വിശിഷ്ടാതിഥിയായി.
എംഎല്‍എമാരായ ടി.സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണന്, പി.കെ.
ബഷീര്‍, കല്‍പ്പറ്റ നഗരസഭ ചെയര്മാന് ടി.ജെ. ഐസക് തുടങ്ങിയവർ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]