
‘വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളാനാവില്ല’; നിലപാട് ആവർത്തിച്ച് കേന്ദ്ര സർക്കാർ
കൊച്ചി ∙ വയനാട് മുണ്ടക്കൈ–ചൂരൽമല ദുരിതബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളാനാവില്ലെന്ന നിലപാട് ആവർത്തിച്ച് കേന്ദ്ര സർക്കാർ. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
ഇതിനു പകരം ഒരു വർഷത്തെ മോറട്ടോറിയവും വായ്പ പുനഃക്രമീകരണവുമാണ് സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്. ജസ്റ്റിസുമാരായ ഡോ.
എ.കെ.ജയശങ്കരൻ നമ്പ്യാർ, എസ്.ഈശ്വരൻ എന്നിവരുടെ ബെഞ്ച് കേസ് നാളെ വീണ്ടും പരിഗണിക്കും.
മാർച്ച് ഒടുവിൽ കേസ് പരിഗണിച്ചപ്പോൾ ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്നു കേന്ദ്രം ഹൈക്കോതിയിൽ വ്യക്തമാക്കിയിരുന്നു.
മൊറട്ടോറിയം പോരെന്നും വായ്പ എഴുതിത്തള്ളുന്നതു പരിഗണിക്കണമെന്നുമാണു കോടതി പറഞ്ഞത്. കേന്ദ്രത്തിന്റെ തീരുമാനം സത്യവാങ്മൂലമായി നൽകാനും കോടതി നിർദേശിച്ചിരുന്നു.
അതിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. അതിനൊപ്പം, മുഖ്യമന്ത്രി പങ്കെടുത്ത സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി (എസ്എല്‍ബിസി) യോഗത്തിന്റെ ശുപാര്‍ശ അനുസരിച്ചാണ് തീരുമാനമെന്ന് കേന്ദ്രം വീണ്ടും വ്യക്തമാക്കിയിട്ടുണ്ട്.
റിസർവ് ബാങ്കിന്റെ ‘മാസ്റ്റര്‍ ഡയറക്ഷന്‍’ അനുസൃതമായി ആശ്വാസ നടപടികള്‍ സ്വീകരിക്കണമെന്നാണ് എസ്എല്‍ബിസി ശുപാര്‍ശ നല്‍കിയതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ 2024 ഓഗസ്റ്റ് 19ന് ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത് എന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം പറഞ്ഞിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]