
ബേപ്പൂർ ജങ്കാർ ജെട്ടി അപകട നിലയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബേപ്പൂർ∙ ചാലിയം– ബേപ്പൂർ കടവിലെ ജങ്കാർ ജെട്ടി അപകട നിലയിൽ. ബേപ്പൂർ കരയിലെ ജെട്ടിയാണ് കോൺക്രീറ്റ് പൊട്ടി യാത്രക്കാർക്ക് ഭീഷണി ഉയർത്തുന്നത്. ജങ്കാർ കരയിൽ അടുപ്പിക്കുമ്പോൾ ഇരുമ്പു പ്ലാറ്റ്ഫോം ഇടിച്ചാണ് ജെട്ടി തകർന്നത്. കോൺക്രീറ്റ് അടർന്ന് ഇരുമ്പ് കമ്പികൾ പുറത്തായ നിലയാണ്. കമ്പികൾ പുറത്തേക്കു തള്ളിനിൽക്കുന്നത് അപകട സാധ്യത ഉയർത്തുന്നുണ്ട്. നിർമാണത്തിലെ അശാസ്ത്രീയതയും അഴിമുഖത്തെ തിരയടിയും ജെട്ടിയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടി. രാവിലെ 7 മുതൽ രാത്രി 7 വരെയാണ് കടവിൽ ജങ്കാർ സർവീസുള്ളത്. ഇരുട്ടായാൽ യാത്രക്കാർക്ക് ദുരിതമാണ്.