
എംജി സർവകലാശാല ക്യാംപസിൽ തീപിടിത്തം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ എംജി സർവകലാശാല ക്യാംപസിൽ തീപിടിത്തമുണ്ടായത് പരിഭ്രാന്തി പടർത്തി. ബിഹേവിയറൽ സയൻസ് ഡിപ്പാർട്ട്മെന്റിനു സമീപം മാലിന്യകൂമ്പാരത്തിൽ നിന്നാണ് തീപിടിത്തമുണ്ടായത്. ബുധനാഴ്ച പുലർച്ചെ 4 മണിയോടെയാണ് സംഭവം. ക്യാംപസിനോട് ചേർന്ന് സ്വകാര്യ ഹോസ്റ്റൽ പ്രവർത്തിക്കുന്നുണ്ട്. ഹോസ്റ്റലിലെ വിദ്യാർഥികളാണ് തീ കത്തുന്നത് കണ്ടത്. തുടർന്ന് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. കോട്ടയത്തുനിന്നുള്ള അഗ്നിരക്ഷാസേനാ യൂണിറ്റ് എത്തി പുലർച്ചെ 5 മണിയോടെ തീ നിയന്ത്രണവിധേയമാക്കി.