മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4)
മനസ്സമാധാനവും സന്തോഷവും നില നിൽക്കുന്ന ദിവസമാണിന്ന്. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും.
ഇടവം:- (കാർത്തിക 3/4, രോഹിണി, മകയിരം1/2)
കുടുംബ ഒരു മംഗള കർമ്മം നടക്കാൻ ഇടയുണ്ട്.
പുതിയ വാഹനം വാങ്ങാൻ ഇടയാകും. ചെറിയ യാത്രകൾ ചെയ്യും. മിഥുനം:-(മകയിരം 1/2 , തിരുവാതിര, പുണർതം 3/4) പഠനകാര്യങ്ങളിൽ പുരോഗതി ഉണ്ടാവും. സാമ്പത്തിക നിലമച്ചപ്പെടും.
പ്രതീക്ഷിച്ചി രുന്ന സഹായങ്ങൾ ലഭിക്കും. കർക്കടകം:- (പുണർതം 1/4, പൂയം,ആയില്യം) അധ്യാപകർക്കും ലേഖകന്മാർക്കും മികച്ച ദിവസമാണിന്ന്.
വരുമാനം മെച്ചപ്പെടും. ആരോഗ്യം തൃപ്തികരമായ തുടരും.
ചിങ്ങം:-(മകം, പൂരം, ഉത്രം 1/4) എല്ലാ കാര്യങ്ങളും ഉത്സാഹത്തോടുകൂടി ചെയ്ത് തീർക്കും. വിശേഷഭക്ഷണങ്ങൾ കഴിക്കാനുള്ള അവസരമുണ്ടാകും.
കന്നി:- (ഉത്രം 3/4, അത്തം, ചിത്തിര 1/2) വരവിലും അധികമായ ചിലവ് ഉണ്ടാകും. ചെറു യാത്രകൾക്കു സാധ്യതയുണ്ട്.
മക്കൾ പരീക്ഷയിൽ വിജയിക്കും. തുലാം:-( ചിത്തിര 1/2, ചോതി, വിശാഖം 3/4) പ്രവർത്തനങ്ങൾക്ക് അനുസരിച്ചുള്ള നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും.
ഇന്ന് പല ആഗ്രഹങ്ങളും നടക്കും. വൃശ്ചികം:-(വിശാഖം 1/4 , അനിഴം, തൃക്കേട്ട) തിരക്കിട്ട് ജോലികൾ ചെയ്യേണ്ടതായി വരാം.
പുതിയ ബിസിനസ് ആരംഭിക്കും. പൊതുവേ ഗുണകരമായ ദിവസമാണ്. ധനു:-(മൂലം, പൂരാടം,ഉത്രാടം1/4) മികച്ച ഒരു ദിവസമായി അനുഭവപ്പെടും. തീരുമാനമാകാതിരുന്ന കാര്യങ്ങൾ ഇന്ന് പൂർത്തിയാക്കാൻ സാധിക്കും. മകരം:- (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) പല കാര്യങ്ങൾക്കും തടസ്സങ്ങൾ ഉണ്ടാകും.
പങ്കാളിയുമായി അഭിപ്രായ ഭിന്നത ക്കും സാധ്യതയുണ്ട്. കുംഭം:-(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി3/4) എതിരാളികളെ വശത്താക്കാൻ സാധി ക്കും.
പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടമുണ്ടാകും. മീനം:- (പൂരുരുട്ടാതി1/4 , ഉത്രട്ടാതി, രേവതി) മനസ്സമാധാനം കുറഞ്ഞ ദിവസമായിരിക്കും.
ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക.
(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഫോൺ നമ്പർ: 9846033337)
…
FacebookTwitterWhatsAppTelegram

