
കോഴിക്കോട് ജില്ലയിൽ ഇന്ന് (09-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാലാവസ്ഥ
∙ വിവിധ സ്ഥലങ്ങളിൽ മിന്നലിന്റെ അകമ്പടിയോടെ നേരിയതും ഇടത്തരവുമായ മഴയ്ക്ക് സാധ്യത.
∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.
∙പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാം.
വൈദ്യുതി മുടക്കം നാളെ
കോഴിക്കോട് ∙ നാളെ പകൽ 8 മുതൽ 5 വരെ ത്രിവേണി, കാൽവരി ട്രാൻസ്ഫോമറുകൾക്കു കീഴിൽ.
∙ 9 – 3: ഗുജറാത്തി സ്ട്രീറ്റ്, കുറ്റിച്ചിറ, തങ്ങൾസ് റോഡ്, ഹലുവ ബസാർ, മിശ്കാൽ പള്ളി, ചെമ്മങ്ങാട്.
കേന്ദ്രീയ വിദ്യാലയം സീറ്റ് ഒഴിവ്
കോഴിക്കോട്∙ ഈസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയത്തിൽ 2025–26 അധ്യയന വർഷത്തിലേക്ക് ഒന്നാം ക്ലാസിലും ബാലവാടിക മൂന്നിലും എസ്സി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 14നു വൈകിട്ട് 3ന് അകം ഓഫിസിൽ അപേക്ഷ നൽകണം. 0495 2382299
ബിസിനസ് പ്രമോട്ടർ
കോഴിക്കോട്∙ ജില്ലയിലെ അസാപ് കേരള സെന്ററിലേക്ക് ബിസിനസ് പ്രമോട്ടർമാരെ നിയമിക്കുന്നു. 12നു രാവിലെ 10ന് കാരപ്പറമ്പ് ജിഎച്ച്എസ്എസ്സിൽ അഭിമുഖം 8606087207
റേഡിയോളജിസ്റ്റ്
കോഴിക്കോട്∙ ഗവ. മെഡിക്കൽ കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ റേഡിയോളജിസ്റ്റിന്റെ ഒഴിവിലേക്ക് നാളെ രാവിലെ 11.30 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫിസിൽ അഭിമുഖം 0495 2350475.
കൂടിക്കാഴ്ച 11ന്
കോഴിക്കോട്∙ എംപ്ലോയബിലിറ്റി സെന്ററിൽ 11നു രാവിലെ 10.30ന് ഫിനാൻഷ്യൽ അഡ്വൈസർ, പാക്കിങ് സ്റ്റാഫ്, സെയിൽസ് സ്റ്റാഫ്, ബില്ലിങ് സ്റ്റാഫ്, ഡ്രൈവർ, ഇലക്ട്രീഷ്യൻ, മാനേജർ, അക്കൗണ്ടന്റ് എന്നീ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. എംപ്ലോയബിലിറ്റി സെന്ററിൽ റജിസ്റ്റർ ചെയ്തവർക്ക് സൗജന്യമായും അല്ലാത്തവർക്ക് 250 രൂപ അടച്ച് റജിസ്റ്റർ ചെയ്തും പങ്കെടുക്കാം. 0495-2370176