
പാലക്കാട് ജില്ലയിൽ ഇന്ന് (09-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്യാം
പാലക്കാട് ∙ ഐഎച്ച്ആർഡിയുടെ റെഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂൺ മാസത്തിൽ നടത്തും. പിജി ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (ഒന്ന്, രണ്ട് സെമസ്റ്റർ), പിജി ഡിപ്ലോമ ഇൻ സൈബർ ഫൊറൻസിക്സ് ആൻഡ് സെക്യൂരിറ്റി (ഒന്ന്, രണ്ട് സെമസ്റ്റർ), ഡിപ്ലോമ ഇൻ ഡേറ്റ എൻട്രി ടെക്നിക്സ് ആൻഡ് ഓഫിസ് ഓട്ടമേഷൻ (ഒന്ന്, രണ്ട് സെമസ്റ്റർ), ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് എന്നീ കോഴ്സുകളുടെ പരീക്ഷകളാണു നടത്തുക. വിദ്യാർഥികൾക്ക് 20ന് ഫൈൻ ഇല്ലാതെയും 28ന് 100 രൂപ ഫൈനോടെയും പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്യാം. റജിസ്ട്രേഷനുള്ള അപേക്ഷാ ഫോം സെന്ററിൽ നിന്നും ലഭ്യം. കൂടുതൽ വിവരങ്ങൾക്ക് www.ihrd.ac.in
സിനിമ ചിത്രീകരണം: സൗജന്യ പരിശീലനം 16ന്
നെന്മാറ ∙ കർഷകരുടെ സംരംഭമായ കൊല്ലങ്കോട് ഗ്ലോബൽ അഗ്രോ ഫിലിം സിറ്റി വിദ്യാർഥികൾക്കു വിഡിയോ, സിനിമ ചിത്രീകരണത്തിനു സൗജന്യ പരിശീലനം നൽകുന്നു. സിനിമ ഛായാഗ്രാഹകൻ ധനേഷ് രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ 16നു രാവിലെ 10 മുതൽ നെന്മാറ നേതാജി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളജിലാണു ക്ലാസ് . മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. 9447442486, 9447096595.
താൽക്കാലിക നിയമനം
കുമ്പിടി ∙ ആനക്കര പഞ്ചായത്തിലെ കുമ്പിടി കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒപി പ്രവർത്തനത്തിന് ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ് എന്നീ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. എംബിബിഎസ്, ബിഎൻഎം, ബിഎസ്സി നഴ്സിങ്, ബിഫാം അല്ലെങ്കിൽ ഡിഫാം യോഗ്യതയുള്ളവർക്ക് 11ന് ഉച്ചയ്ക്ക് 2.30ന് ആനക്കര പഞ്ചായത്ത് ഓഫിസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.
ജോലി ഒഴിവ്
പെരിങ്ങോട്ടുകുറിശ്ശി ∙ പഞ്ചായത്തിൽ കരാർ അടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവിലേക്ക് 21ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫിസിൽ കൂടിക്കാഴ്ച നടക്കും. ബിരുദവും കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഒരു വർഷത്തെ കുറയാതെയുള്ള ഡിപ്ലോമയുമാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്കു പഞ്ചായത്ത് ഓഫിസുമായി ബന്ധപ്പെടേണ്ടതാണ്.
കോഴ്സുകൾ
ലക്കിടി ∙ അസാപ് കേരളയുമായി സഹകരിച്ച് യുവജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് നടത്തുന്ന സൗജന്യ നൈപുണ്യ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിറ്റ്നസ് ട്രെയിനർ, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, ഓട്ടമോട്ടീവ് സർവീസ് ടെക്നിഷ്യൻമാർ എന്നീ കോഴ്സുകളിലേക്ക് പ്ലസ്ടു യോഗ്യതയുള്ളവർക്ക് (18 –35 വയസ്സ്) അപേക്ഷിക്കാം. അവസാന തീയതി 20. ഫോൺ: 8089736215.
ഇന്ന്
∙വിവിധ സ്ഥലങ്ങളിൽ മിന്നലിന്റെ അകമ്പടിയോടെ നേരിയതും ഇടത്തരവുമായ മഴയ്ക്ക് സാധ്യത.
∙തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് .
∙പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാം.
കൺട്രോൾ റൂം തുറന്നു
പാലക്കാട് ∙ വേനൽ കാഠിന്യത്തിൽ ശുദ്ധജല ലഭ്യത ഉറപ്പാക്കാനും ഉപഭോക്താക്കളുടെ പരാതികൾ സമയബന്ധിതമായി പരിഹരിക്കാനുമായി കൺട്രോൾ റൂം തുറന്ന് ജല അതോറിറ്റി.
∙ ശുദ്ധജല ലഭ്യതയുമായി ബന്ധപ്പെട്ട പരാതികൾ പകൽ 9 മുതൽ 6 വരെ 9447478064 നമ്പറിൽ വിളിച്ചറിയിക്കാം.
∙പുറമേ ജല അതോറിറ്റിയുടെ ടോൾ ഫ്രീ നമ്പർ 1916, വാട്സാപ് (9495998258) നമ്പറിലും പരാതി അറിയിക്കാം. ഇ മെയിൽ: [email protected]
∙പാലക്കാട് പിഎച്ച് ഡിവിഷനു കീഴിലുള്ള പഞ്ചായത്തുകളിലെയും നഗരസഭകളിലേയും പരാതികളാണ് ഈ നമ്പറിൽ അറിയിക്കേണ്ടത്.
അപേക്ഷ ക്ഷണിച്ചു
അയിലൂർ ∙ അപ്ലൈഡ് സയൻസ് കോളജിൽ 30 മണിക്കൂർ ദൈർഘ്യമുള്ള സ്പോക്കൺ ഇംഗ്ലിഷ്, അഡ്വാൻസ്ഡ് എഐ ടൂൾസ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി കഴിഞ്ഞവർക്കും പഠിച്ചു കൊണ്ടിരിക്കുന്നവർക്കും 15 വയസ്സിനു മുകളിലുള്ള എല്ലാ കുട്ടികൾക്കും അപേക്ഷിക്കാം. ഫോൺ: 8547005029, 9746094881
കാർഷിക പ്രദർശനം
ആലത്തൂർ ∙ വെള്ളാനിക്കര കാർഷിക കോളജിന്റെ ഗ്രാമ സഹവാസ പരിപാടിയോടനുബന്ധിച്ച് കുനിശ്ശേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഇന്നും നാളെയും കാർഷിക പ്രദർശനം നടത്തും.