
കോട്ടയം ജില്ലയിൽ ഇന്ന് (09-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗെസ്റ്റ് അധ്യാപക ഒഴിവ്
പാലാ ∙ അൽഫോൻസ കോളജിൽ മാത്തമാറ്റിക്സ്, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമെട്രിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, മലയാളം, ഹിന്ദി വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യരായവർ www.alphonsacollege.edu.inഎന്ന വെബ്സൈറ്റിൽ 24നു മുൻപായി അപേക്ഷ നൽകണം.അപേക്ഷകർ കോളജ് വിദ്യാഭ്യാസ വകുപ്പ് കോട്ടയം ഉപമേഖല കാര്യാലയത്തിൽ ഗെസ്റ്റ് ലക്ചറർ പാനലിൽ റജിസ്റ്റർ ചെയ്തവരായിരിക്കണം.
അഡ്മിഷൻ ആരംഭിച്ചു
രാമപുരം ∙ മാർ ആഗസ്തിനോസ് കോളജിൽ യുജി, പിജി കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ബിബിഎ, ബിബിഎ (ഏവിയേഷൻ), ബിസിഎ, ബിഎസ്ഡബ്ല്യു, ബികോം (കോഓപ്പറേഷൻ), ബികോം (ഫിനാൻസ് ആൻഡ് ടാക്സേഷൻ), ബിഎസ്സി ബയോടെക്നോളജി, ബിഎസ്സി ഇലക്ട്രോണിക്സ്, ബിഎ ഇംഗ്ലിഷ്, എംഎസ്ഡബ്ല്യു, എംഎ എച്ച്ആർഎം, എംഎസ്സി ഇലക്ട്രോണിക്സ്, എംകോം (ഫിനാൻസ് ആൻഡ് ടാക്സേഷൻ), എംഎസ്സി ബയോടെക്നോളജി, എംഎസ്സി കംപ്യൂട്ടർ സയൻസ്, എംഎ ഇംഗ്ലിഷ് കോഴ്സുകളിലേക്കാണ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത്. സർവകലാശാല ഓൺലൈൻ റജിസ്ട്രേഷനുള്ള ‘ ഹെൽപ് ഡെസ്ക് ‘ സൗകര്യം ഉണ്ടായിരിക്കും. ആൺ, പെൺകുട്ടികൾക്ക് പ്രത്യേകം ഹോസ്റ്റൽ സൗകര്യമുണ്ട്. ഫോൺ: 8848660310, 8281257911.
മങ്ങാട്ടുകാവ് ഭഗവതി ക്ഷേത്രം മീനപ്പൂരം ഉത്സവം ഇന്ന്
കുലശേഖരപുരം ∙ മങ്ങാട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ മീനപ്പൂരം ഉത്സവം ഇന്ന് സമാപിക്കും. രാവിലെ ഒൻപതിനു വിശേഷാൽ പൂജകൾ, ദേവീഭാഗവത പാരായണം, ഏഴിന് പറയ്ക്ക് എഴുന്നള്ളിപ്പ്, കീർത്തനാലാപനം, എട്ടിനു ദേവർതാനം മഹാവിഷ്ണു ക്ഷേത്രത്തിൽ ഇറക്കിപ്പൂജ 8.30നു കുംഭകുടം നിറയ്ക്കൽ, ഒൻപതിനു കുംഭകുട ഘോഷയാത്ര, പറവയ്പ്, 12ന് കുംഭകുട അഭിഷേകം, 12.30ന് പൂരക്കഞ്ഞി വിതരണം, വൈകിട്ട് അഞ്ചിന് അറിയിപ്പ് കൊട്ട്, 5.30നു ദേശതാലപ്പൊലി എഴുന്നള്ളിപ്പ്, ആറിന് ദേശതാലപ്പൊലി, ദൃശ്യാവിഷ്കാരം – ചിലമ്പാട്ടം കലാസമിതി, 6.30ന് ദീപാരാധന, കളമെഴുത്തുപാട്ട്, 8.30ന് കാഴ്ചശ്രീബലി, 9.30ന് സംഗീതാർച്ചന, 11ന് ഗരുഡനു തൂക്കം, പുലർച്ചെ രണ്ടിന് കൂട്ടപ്പറവ, മൂന്നിന് ഗുരുതിയോടെ ഉത്സവം സമാപിക്കും.
കാർത്യായനി ക്ഷേത്രം ഉത്സവം;ആറാട്ട് എഴുന്നള്ളിപ്പ് ഇന്ന്
തലയോലപ്പറമ്പ് ∙ കാർത്യായനി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ഇന്ന് രാവിലെ 6ന് പൂതപുരം കൊട്ടാരത്തിലേക്ക് ആറാട്ട് എഴുന്നള്ളിപ്പ്, 7ന് തിരിച്ച് എഴുന്നള്ളിപ്പ്, 10നു പൂരമിടി. 12.30ന് അന്നദാനം, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 7.30ന് പൂതപുരം കൊട്ടാരത്തിലേക്ക് എഴുന്നള്ളിപ്പ്, തുടർന്ന് ആമ്പല്ലൂർ കേരള കലാക്ഷേത്ര അവതരിപ്പിക്കുന്ന ദുർഗാ മാഹാത്മ്യം കഥകളി, 10.30നു വലിയ വിളക്ക്, 10.45ന് പള്ളിവേട്ട. നാളെ വൈകിട്ട് 4.30നു വെട്ടിക്കാട്ടുമുക്ക് കടവിലേക്ക് ആറാട്ട് എഴുന്നള്ളിപ്പ്.
തൊഴിൽ മേള 12ന്
വെള്ളൂർ ∙ അസാപ് കമ്യുണിറ്റി സ്കിൽ പാർക്ക് പാമ്പാടിയിൽ സംസ്ഥാന സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സൗജന്യ തൊഴിൽ മേള 12ന് എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവർക്കുമായി നടത്തും. 9495999731, 7025535172.
ഗതാഗത നിയന്ത്രണം
കോട്ടയം ∙ കോട്ടയം – കുമരകം റോഡിൽ കരിക്കാത്ര (കോണത്താറ്റ് പാലം) പാലത്തിന്റെ കോട്ടയം ഭാഗത്തേക്കുള്ള അബട്ട്മെന്റ് നിർമാണം ആരംഭിക്കുന്നതിനാൽ ഇന്നു മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.