
‘കലപില’: അവധിക്കാല ക്യാംപിന് തുടക്കം
തിരുവനന്തപുരം∙ സ്കൂൾ വിദ്യാർഥികൾക്കായി കോവളം വെളളാർ ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ സംഘടിപ്പിക്കുന്ന ‘കലപില സമ്മർ ക്യാംപ് 2025’ന്റെ രണ്ടാം പതിപ്പിന് തുടക്കം. കേരള സ്റ്റാർട്ടപ് മിഷൻ (കെഎസ്യുഎം), കേരള അക്കാദമി ഓഫ് സ്കിൽസ് എക്സലൻസ് (കെഎഎസ്ഇ), കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് എന്നിവ സംയുക്തമായാണ് 6 ദിവസത്തെ ക്യാംപ് സംഘടിപ്പിക്കുന്നത്.
5–16 വയസ്സുവരെയുളള 89 കുട്ടികളാണ് ക്യാംപിൽ പങ്കെടുക്കുന്നത്. കുട്ടികളിൽ സർഗാത്മകത, നവീകരണം, സംരഭക മനോഭാവം എന്നിവ വളർത്തിയെടുക്കുകയാണ് ലക്ഷ്യം.
ശുചിത്വ മിഷന്റെ ഔദ്യോഗിക ചിഹ്നമായ ചൂലേന്തിയ കാക്കയിൽ പ്രതീകാത്മകമായി തൂവലുകൾ പതിപ്പിച്ച് കുട്ടികൾ ക്യാംപ് ഉദ്ഘാടനം ചെയ്തു. കലാകാരൻ പരാഗ് പന്തീരങ്കാവ് ആണ് ലോഗോ രൂപകൽപന ചെയ്തത്.
ചടങ്ങിൽ കേരള സ്റ്റാർട്ടപ് മിഷൻ പിആർ മാനേജർ അഷിത അബ്ദുൾ അസീസ്, കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ടി.വി.വിനോദ്, കേരള ആർട്ട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ശ്രീപ്രസാദ് എന്നിവർ പങ്കെടുത്തു. തിയറ്റർ ആർട്ടിസ്റ്റ് ബിപിൻ ദാസ് പരപ്പനങ്ങാടി നയിക്കുന്ന തിയറ്റർ വർക്ഷോപ്പും നടന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]