
കണ്ണൂര്‍: ചെറുപുഴയില്‍ സ്വകാര്യബസില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ ആളെ തിരിച്ചറിഞ്ഞു. ചിറ്റാരിക്കര കല്ലങ്കോട് സ്വദേശി ബിനു നിരപ്പേലാണ് ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസില്‍ നഗ്നതാപ്രദര്‍ശനം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ക്കെതിരേ കേസെടുത്തതായും ഇയാള്‍ ഒളിവില്‍പോയിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.ചെറുപുഴയില്‍നിന്ന് തളിപ്പറമ്പിലേക്ക് പോകാനായി ബസ്സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസിലായിരുന്നു പ്രതിയുടെ നഗ്നതാപ്രദര്‍ശനം. ഞായറാഴ്ച ഉച്ചയോടെ നടന്ന സംഭവത്തില്‍ ഇയാളുടെ വീഡിയോ പകര്‍ത്തിയ യുവതിയുടെ മൊഴി പോലീസ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് കേസെടുത്തത്.യുവതി ബസില്‍ കയറിയപ്പോള്‍ ഇയാള്‍ മാത്രമായിരുന്നു യാത്രക്കാരനായി ഉണ്ടായിരുന്നത്. യുവതി ഇരുന്നതിന് എതിര്‍വശത്ത് ഒരു സീറ്റ് പിന്നില്‍ വന്നിരുന്ന ഇയാള്‍ യുവതിയോട് ബസ് പുറപ്പെടുന്ന സമയത്തെപ്പറ്റി ചോദിച്ചശേഷമാണ് നഗ്നതാപ്രദര്‍ശനം ആരംഭിച്ചത്. ദൃശ്യം മൊബൈലില്‍ പകര്‍ത്തുന്നുണ്ടെന്ന് മനസ്സിലായിട്ടും ഇയാള്‍ പിന്മാറിയില്ല.ബസ് ജീവനക്കാര്‍ എത്തിയതോടെ ഇയാള്‍ പെട്ടെന്ന് ഇറങ്ങിപ്പോയി. യുവതി പിന്നീട് ഇക്കാര്യം ബസ് ജീവനക്കാരുടെ ശ്രദ്ധയില്‍പെടുത്തി. ജീവനക്കാരും യുവതിയും ചേര്‍ന്ന് പ്രതിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് യുവതി വീഡിയോ സഹിതം ദുരനുഭവം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]