ലഹരിമരുന്ന് കേസ്: പത്തനംതിട്ട ജില്ലയിൽ റെക്കോർഡ് വർധന
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട∙ ലഹരി മരുന്ന് വിപണനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ജില്ലയിൽ എക്സൈസ് റജിസ്റ്റർ ചെയ്തത് 75 കേസുകൾ. അബ്കാരി കേസുകളിലായി 149ഉം ലഹരിമരുന്ന് കേസുകളിൽ 71 പ്രതികളും അറസ്റ്റിലായി. 1.052 കിലോ കഞ്ചാവും ഒരു കഞ്ചാവ് ചെടിയും ലഹരി ഗുളികയായ നൈട്രോ സെഫാം ഗുളിക 15 എണ്ണവും കണ്ടെത്തി.
ഒറ്റ മാസം മാത്രം 75 ലഹരിമരുന്ന് കേസുകളെടുക്കുന്നത് ജില്ലയിൽ ആദ്യമാണെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.ദീർഘ നാളുകൾക്കു ശേഷമാണു ലഹരി ഗുളിക പിടികൂടുന്നത്. പരിശോധനയിൽ 945 ലീറ്റർ കോട, 20.9 ലീറ്റർ ചാരായം, 102.05 ലീറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം, 24.8 ലീറ്റർ അരിഷ്ടം, 24 ലീറ്റർ ബിയർ, 2.25 ലീറ്റർ ഇതരസംസ്ഥാന മദ്യം എന്നിവ പിടികൂടി. 813 റെയ്ഡുകളാണ് നടത്തിയത്. പുകയില ഉൽപന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട് 323 പേർ അറസ്റ്റിലായി.
∙റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി ഡീ അഡിക്ഷൻ സെന്ററിന്റെ സേവനം ലഭ്യമാക്കുന്നതിനായി 9188522989 എന്ന നമ്പറിൽ ബന്ധപ്പെടാം.
∙മദ്യം, മയക്കുമരുന്ന്, പുകയില ഉൽപന്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന എക്സൈസ് കൺട്രോൾ റൂമിൽ പൊതുജനങ്ങൾക്ക് അറിയിക്കാമെന്ന് പത്തനംതിട്ട ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ വി.റോബർട്ട് അറിയിച്ചു. 0468 2222873.