
ഇരവികുളം പാർക്കിനു മുന്നിൽ ആനക്കൂട്ടം ; നീക്കം കടുവയിൽനിന്നു കുട്ടിയാനയെ രക്ഷിക്കാൻ ! നിരീക്ഷിച്ചു വനപാലകർ – വിഡിയോ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
രാജമല (മൂന്നാർ) ∙ നു സമീപം നേമക്കാട് ഷോലയിലെ തേയിലത്തോട്ടത്തിൽ കുട്ടിയാനയുൾപ്പെടുന്ന . മാട്ടുപ്പെട്ടിയെ വിറപ്പിക്കുന്ന പടയപ്പ ഉൾപ്പെടുന്ന കാട്ടാനക്കൂട്ടത്തിലെ രണ്ട് കാട്ടാനകളും ഒരു കുട്ടിയുമാണ് ജനവാസ മേഖലയിൽ നിലയുറപ്പിച്ചത്. ഷോല വനത്തിൽ കടുവയുടെ സാന്നിധ്യം കണ്ടതു മൂലം കുട്ടിയെ രക്ഷിക്കാനാണ് ആനക്കൂട്ടം തോട്ടത്തിലേക്കു മാറിയതെന്നാണ് സൂചനയെന്ന് വനപാലകർ പറയുന്നു. ഞായറാഴ്ച രാവിലെ തേയിലത്തോട്ടത്തിൽ എത്തിയ ആനക്കൂട്ടം ഇപ്പോഴും സ്ഥലത്തു തുടരുകയാണ്. കുട്ടിയാനയ്ക്ക് മൂന്നു മാസം പ്രായമുണ്ട്. ഇരവികുളം നാഷനൽ പാർക്കിലെ വനപാലക സംഘം കാട്ടാനകളെ നിരീക്ഷിക്കുന്നുണ്ട്. ഇരവികുളം പാർക്കിൽ സഞ്ചാരികൾ വാനിൽ കയറുന്ന ബസ് ബേയിൽ നിന്നാൽ ആനക്കൂട്ടത്തെ കാണാം. മൂന്നാർ – മറയൂർ റോഡിൽനിന്ന് ഒരു കിലോമീറ്റർ അകലെ തേയിലച്ചെടികൾക്ക് ഇടയിലാണ് ആനക്കൂട്ടം. വെയിൽ കടുക്കുമ്പോൾ സംഘം മരത്തണലിലേക്ക് മാറി നിൽക്കുന്നുണ്ട്.
ഇരവികുളം പാർക്കിനു സമീപം നേമക്കാട് ഷോലയിലും കടലൂർ മേഖലയിലുമായി കാണപ്പെടുന്ന ആറ് ആനകൾ അടങ്ങുന്ന കൂട്ടത്തിന്റെ ഭാഗമാണിതെന്ന് വൈൽഡ് ലൈഫ് വാർഡൻ കെ. ഹരികൃഷ്ണൻ പറഞ്ഞു. ‘‘നേമക്കാട് ഷോലയിലെ ആനകൾ ജനങ്ങളോട് ഇണങ്ങി ജീവിക്കുന്നവയാണ്. പടയപ്പയും ഇവിടെ ആക്രമണ സ്വഭാവം കാണിക്കാറില്ല. ഷോലയിൽ നിന്ന് പാർക്കിന്റെ പ്രധാന ഗേറ്റുകൾ കടന്ന് പാർക്കിലെ കാട്ടിലേക്കും പടയപ്പ യാത്ര ചെയ്യാറുണ്ട്. ആരെയും ഉപദ്രവിക്കാറില്ല. തേയിലത്തോട്ടങ്ങൾ സ്ഥാപിക്കുന്നതിനു മുമ്പ് ഇവിടം ഷോല വനപ്രദേശമായിരുന്നു. അന്നു മുതൽ കാട്ടനക്കൂട്ടം ഇവിടെയുണ്ട്. തോട്ടത്തിൽ പണിയെടുക്കുന്നവർ പലപ്പോഴും ആനകളെ കാണാറുണ്ട്. ആനകളെ കണ്ടാൽ അടുത്ത ബ്ലോക്കിലേക്ക് മാറി നിന്ന് ജോലി ചെയ്യും. ഇപ്പോഴത്തെ സാഹചര്യം നിരീക്ഷിച്ചു വരികയാണ്’’– ഹരികൃഷ്ണൻ പറഞ്ഞു.
മൂന്നാറിൽനിന്ന് പത്തു കിലോമീറ്ററോളം അകലെയാണ് നേമക്കാട് ഷോല. ഷോല വനങ്ങളും അരുവികളും ഉള്ളതിനാൽ വരയാട് അടക്കമുള്ള വന്യജീവികളുടെ ആവാസ വ്യവസ്ഥയാണ്. ഇവിടെനിന്ന് മാട്ടുപ്പെട്ടിയിലേക്ക് തോട്ടം, വന മേഖലകളിലൂടെ പോകുന്നതാണ് പടയപ്പയുടെ പാത.