
‘തൂണിലും തുരുമ്പിലും ദൈവമുണ്ടെന്നു പറയുംപോലെ.. ജനമനസ്സിൽ എന്നും ഈ സഖാവ്’; പി.ജയരാജനെ പുകഴ്ത്തി ഫ്ലക്സ്
കണ്ണൂർ∙ സിപിഎം പാർട്ടി കോൺഗ്രസ് സമാപിച്ചതിനു പിന്നാലെ കണ്ണൂരിലെ പാർട്ടി ശക്തികേന്ദ്രങ്ങളിൽ പി.ജയരാജനെ പുകഴ്ത്തി ഫ്ലക്സ് ബോർഡുകൾ.
‘‘തൂണിലും തുരുമ്പിലും ദൈവമുണ്ടെന്നു പറയുന്നതുപോലെ ഈ മണ്ണിലും ജനമനസ്സിലും എന്നെന്നും ഈ സഖാവ് പിജെ’’ എന്നെഴുതിയ ഫ്ലക്സ് ബോർഡുകളാണ് ജയരാജന്റെ ചിത്രമടക്കം സ്ഥാപിച്ചിരിക്കുന്നത്. ‘റെഡ് യങ്സ് കക്കോത്ത്’ എന്ന പേരിലാണ് ബോർഡുകൾ.
ഇത്തവണ സംസ്ഥാന സമ്മേളനത്തിനു ശേഷം പി.ജയരാജൻ പാർട്ടി സെക്രട്ടേറിയറ്റിൽ ഉണ്ടാകുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ കരുതിയിരുന്നത്. എന്നാൽ അതുണ്ടായില്ല.
പ്രായപരിധി മാനദണ്ഡം മൂലം ജയരാജന് ഇനിയൊരവസരം ഉണ്ടാകാനുമിടയില്ല. ഇതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ അടക്കം പ്രതിഷേധം ഉയരാനുള്ള സാധ്യത മുന്നിൽക്കണ്ട് നേതൃത്വം കടുത്ത ജാഗ്രത പുലർത്തിയിരുന്നു.
സംസ്ഥാന കമ്മിറ്റിയിൽനിന്ന് തഴഞ്ഞെങ്കിലും കേന്ദ്രകമ്മിറ്റിയിൽ ഇടം നൽകുമെന്നാണ് ഒരു വിഭാഗം കരുതിയിരുന്നത്. മധുരയിൽ പാർട്ടി കോൺഗ്രസ് സമാപിച്ചിട്ടും അനുകൂല നടപടി ഉണ്ടാകാതെ വന്നതോടെയാണ് ജയരാജനെ അനുകൂലിച്ച് ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]