
‘നോ ഡ്രഗ്സ്, നോ വയലൻസ്’: ആവേശമായി കാലിക്കറ്റ് ഹെൽത്തി റൺ മാരത്തൺ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്∙ജനങ്ങളിൽ ആവേശമായി കാലിക്കറ്റ് ഹെൽത്തി റൺ മാരത്തൺ; കടപ്പുറത്ത് ഓടാനെത്തിയത് ആയിരക്കണക്കിന് ആളുകൾ. ലഹരിക്കെതിരെ പ്രതികരിക്കാനും ആരോഗ്യകരമായ ജീവിതശൈലിക്കായും ‘നോ ഡ്രഗ്സ്, നോ വയലൻസ്’ സന്ദേശം ഉയർത്തിയാണ് ‘മനോരമ ക്വിക് കേരള’യും ബ്ലിസ് ഫെർട്ടിലിറ്റി സെന്ററും ലോക ആരോഗ്യ ദിനത്തിൽ ‘കാലിക്കറ്റ് ഹെൽത്തി റൺ’ മാരത്തൺ നടത്തിയത്.10 കിലോമീറ്റർ മത്സരവും 3 കിലോമീറ്റർ ഫൺ റണ്ണുമാണ് നടന്നത്. മലപ്പുറത്തുനിന്നെത്തിയ മൂന്നര വയസ്സുകാരി റേയ്ച്ചലാണ് ഓടാനെത്തിയ കുഞ്ഞുതാരം. കൊല്ലം കരുനാഗപ്പള്ളിയിൽനിന്ന് ആവേശത്തോടെയെത്തിയ 68 വയസ്സുകാരി പി.തങ്കമ്മയാണ് ഏറ്റവും മുതിർന്ന താരം.കടപ്പുറത്തെ ആകാശവാണിക്കു സമീപത്തുനിന്നു രാവിലെ ആറിനാണ് 10 കിലോമീറ്റർ മാരത്തൺ തുടങ്ങിയത്. രാവിലെ 7ന് സ്കൈലൈനു സമീപത്തുനിന്ന് മൂന്നു കിലോമീറ്റർ മാരത്തണും തുടങ്ങി. എട്ടു മണിയോടെ രണ്ടു വിഭാഗത്തിലെ മത്സരവും ഗുജറാത്തി സ്കൂൾ മൈതാനത്ത് പൂർത്തിയായി. വിജയികൾക്ക് മേയർ ബീന ഫിലിപ് ക്യാഷ് അവാർഡും മെഡലുകളും സമ്മാനിച്ചു. മലയാള മനോരമ ചീഫ് ഓഫ് ബ്യൂറോ ജയൻ മേനോൻ, മനോരമ ക്വിക്ക് കേരള നോർത്ത് റീജനൽ ഹെഡ് അനിൽ പി.മാത്യു എന്നിവർ പ്രസംഗിച്ചു.
മനോജ്കുമാറും ആസയും ജേതാക്കൾ
കാലിക്കറ്റ് ഹെൽത്തി റണ്ണിൽ 10 കിലോമീറ്റർ പുരുഷവിഭാഗത്തിൽ ജേതാവായി മനോജ്കുമാർ പാലക്കാട്.വനിതാ വിഭാഗത്തിൽ കർണാടക സ്വദേശി ടി.പി.ആസ ജേതാവായി.പുരുഷവിഭാഗത്തിൽ കർണാടക സ്വദേശി രംഗണ്ണ നയ്കാരാ രണ്ടാം സ്ഥാനവും കോഴിക്കോട് സ്വദേശി എം.പി.നഹീൽ സാഹി മൂന്നാം സ്ഥാനവും നേടി.വനിതകളുടെ വിഭാഗത്തിൽ പാലക്കാട് സ്വദേശി വി.രഞ്ജിത രണ്ടാം സ്ഥാനം നേടി.പാലക്കാട്ടുകാരി ജി.ജിൻസിക്കാണ് മൂന്നാംസ്ഥാനം.