
പ്രാപ്പൊയിൽ-കുണ്ടേരി-മൂന്നാംകുന്ന്-രയറോം റൂട്ട് റോഡുണ്ടായിട്ട് എന്തുകാര്യം, ബസ് വേണ്ടേ !
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെറുപുഴ∙ നല്ല റോഡുണ്ടെങ്കിലും ബസ് സർവീസ് ഇല്ലാത്തത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. കോടികൾ മുടക്കി നവീകരിച്ച പ്രാപ്പൊയിൽ-കുണ്ടേരി-മൂന്നാംകുന്ന്-രയറോം റൂട്ടിൽ ആവശ്യത്തിനു ബസ് സർവീസ് ഇല്ലാത്തതോടെ യാത്രക്കാർ വലഞ്ഞു. 8 കിലോമീറ്റർ ദൂരം വരുന്ന റോഡ് മെക്കാഡം ടാറിങ് നടത്തി നവീകരിച്ചിട്ടു വർഷങ്ങളായി. എന്നിട്ടും ഒരു സ്വകാര്യ ബസ് മാത്രമാണു ഇതുവഴി സർവീസ് നടത്തുന്നത്. അതും വെറും 2 ട്രിപ്പുകൾ മാത്രം. രാവിലെ 10 മണിയോടെ രയറോം-പ്രാപ്പൊയിൽ വഴി ചെറുപുഴയിൽ എത്തുന്ന ബസ് 10.40ന് തളിപ്പറമ്പിലേക്ക് പോകും.
പിന്നീട് വൈകിട്ട് തളിപ്പറമ്പിൽ നിന്നു പുറപ്പെടുന്ന ബസ് 6.40ന് ചെറുപുഴയിലെത്തി മടങ്ങും. ജനസാന്ദ്രതയേറിയ പ്രദേശമായിട്ടും ബസ് റൂട്ട് അനുവദിക്കാത്തത് വ്യാപക പ്രതിഷേധത്തിനു ഇടയാക്കിയിട്ടുണ്ട്. വിദ്യാർഥികൾ ഉൾപ്പെടെ ബുദ്ധിമുട്ടിലാണ്. കണ്ണൂർ-കാസർകോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് കൂടുതൽ ബസ് സർവീസുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ടു വിവിധ സംഘടനകൾ അധികൃതർക്ക് നിവേദനം നൽകിയെങ്കിലും അനുകൂല നടപടികളൊന്നും ഉണ്ടായില്ല. കൂടുതൽ ബസ് സർവീസ് അനുവദിച്ചു യാത്രാദുരിതത്തിനു അറുതിവരുത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം.