
കാസർകോട് ജില്ലയിൽ ഇന്ന് (07-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നേത്രപരിശോധനാ ക്യാംപ് 10ന്
കാസർകോട്∙പ്രസാദ് നേത്രാലയത്തിന്റെ സൗജന്യ ലാസിക് ലേസർ നേത്രപരിശോധനയും ചികിത്സാ ക്യാംപും 10ന് രാവിലെ 9 മുതൽ കാസർകോട് പള്ളം റോഡിലെ പ്രസാദ് നേത്രാലയത്തിൽ നടക്കും. 7736313565.
മെഡിക്കൽ ക്യാംപ് 10ന്
കൂത്തുപറമ്പ് ∙ സംസ്കൃതി സ്പീച്ച് ആൻഡ് ഹിയറിങ് സെന്ററിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാംപ് 10ന് രാവിലെ 10ന് കൂത്തുപറമ്പ് പാലത്തുങ്കരയിലെ സ്പീച്ച് ആൻഡ് ഹിയറിങ് സെന്ററിലാണ് നടത്തും. വാർഡ് കൗൺസിലർ എം.നീതയുടെ അധ്യക്ഷതയിൽ നഗരസഭാധ്യക്ഷ വി.സുജാത ഉദ്ഘാടനം ചെയ്യും. ഉപയോഗിച്ച് കൊണ്ടിരിക്കുന്ന പഴയ ഹിയറിങ് എയ്ഡ് മാറ്റി പുതിയ ഹിയറിങ് എയ്ഡ് നൽകുന്നതാണ്. 9446428379, 7025387416.
ചിത്ര – ശിൽപശാല ഇന്നുമുതൽ
കൂത്തുപറമ്പ് ∙ ലളിതകലാ അക്കാദമി മുൻ വൈസ് ചെയർമാൻ സുരേഷ് കൂത്തുപറമ്പിന്റെ നേതൃത്വത്തിൽ കൂത്തുപറമ്പിൽ പ്രവർത്തിക്കുന്ന ഏഷ്യൻ ആർട്ട് സെന്ററിന്റെ നേതൃത്വത്തിൽ കുത്തിവര – പഞ്ചദിന ചിത്ര – ശിൽപ സംഘടിപ്പിക്കുന്നു. പാലത്തുങ്കര സംഗീതസഭ ഹാളിൽ 11വരെയാണ് ക്യാംപ്. 9447364752, 9605229127.