തിരക്കു വർധിച്ചു: തിരുവനന്തപുരം നോർത്ത്–മംഗളൂരു സ്പെഷൽ ട്രെയിൻ സർവീസ് വീണ്ടും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ യാത്രക്കാരുടെ തിരക്കു വർധിച്ചതിനെത്തുടർന്നു തിരുവനന്തപുരം നോർത്ത്–മംഗളൂരു സ്പെഷൽ ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നു. മംഗളൂരുവിൽനിന്നുള്ള സർവീസ് 12നും തിരുവനന്തപുരത്തുനിന്നുള്ള സർവീസ് 13നും ആരംഭിക്കും. മംഗളൂരു ജംക്ഷനിൽനിന്ന് ശനി വൈകിട്ട് 6നു പുറപ്പെടുന്ന ട്രെയിൻ (06041) പിറ്റേന്ന് രാവിലെ 6.35ന് തിരുവനന്തപുരം നോർത്തിൽ (കൊച്ചുവേളി) എത്തും. മടക്ക ട്രെയിൻ ഞായറാഴ്ചകളിൽ വൈകിട്ട് 6.40നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7ന് മംഗളൂരു ജംക്ഷനിൽ എത്തും. ആലപ്പുഴ വഴിയാണു സർവീസ്.
സ്റ്റോപ്പുകൾ: കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ജംക്ഷൻ, ആലപ്പുഴ, കായംകുളം, കൊല്ലം.തേഡ് എസി–1, സ്ലീപ്പർ–12, ജനറൽ–4, എസ്എൽആർ–2 എന്നിങ്ങനെ 19 കോച്ചുകളാണ് ട്രെയിനിലുള്ളത്.
തിരുവനന്തപുരം നോർത്ത്–ചെന്നൈ താംബരം എസി സ്പെഷൽ സർവീസും പുനരാരംഭിച്ചിട്ടുണ്ട്. താംബരത്തുനിന്നു വെള്ളിയാഴ്ചകളിൽ രാത്രി 7.30ന് പുറപ്പെടുന്ന ട്രെയിൻ(06035) പിറ്റേന്ന് ഉച്ചയ്ക്ക് 11.30ന് തിരുവനന്തപുരം നോർത്തിൽ എത്തും. മടക്ക ട്രെയിൻ (06036) ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് ശേഷം 3.25ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.40നു താംബരത്ത് എത്തും. കൊല്ലം, ചെങ്കോട്ട വഴിയാണു സർവീസ്.
സ്റ്റോപ്പുകൾ: വർക്കല, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, തെന്മല, ചെങ്കോട്ട, തെങ്കാശി, കടയനല്ലൂർ, ശങ്കരൻകോവിൽ, രാജപാളയം, ശ്രീവില്ലിപുത്തൂർ, ശിവകാശി, വിരുദുനഗർ, മധുര, ഡിണ്ടിഗൽ, തിരുച്ചിറപ്പള്ളി, ശ്രീരംഗം, അരിയല്ലൂർ, വിരുദാചലം, വില്ലുപുരം, മേൽമറവത്തൂർ, ചെങ്കൽപേട്ട്.14 തേഡ് എസി ഇക്കോണമി, 2 തേഡ് എസി കോച്ചുകളാണ് ട്രെയിനിലുള്ളത്. ബുക്കിങ് ആരംഭിച്ചു.