
അടുത്ത തിരഞ്ഞെടുപ്പിലും പിണറായി വിജയൻ നയിക്കും, മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് പിന്നീട്: എം.എ.ബേബി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മധുര ∙ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ അവകാശ സമര പോരാട്ടങ്ങൾ കൂടുതലായി ഏറ്റെടുത്ത് മുന്നോട്ടുപോകനാണ് മധുര പാർട്ടി കോൺഗ്രസിന്റെ തീരുമാനമെന്ന് ജനറൽ സെക്രട്ടറി . പാർട്ടി കോൺഗ്രസ് മുന്നോട്ടുവച്ച രാഷ്ടീയ കടമ്പകൾക്ക് 3 ഭാഗങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ ഒന്നാമത്തേത്, നവ ഫാഷിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്ന സംഘപരിവാറിന്റെയും കേന്ദ്ര സർക്കാരിന്റെയും നയങ്ങൾക്ക് എതിരായ പോരാട്ടം കൂടുതൽ ശക്തമാക്കുക എന്നതാണ്. കേന്ദ്ര – സംസ്ഥാന ബന്ധങ്ങളിൽ തന്നെ അമിതാധികാര നയവുമായാണ് നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാമതായി സിപിഎമ്മിന്റെയും ഇടുപക്ഷത്തിന്റെയും സ്വതന്ത്രമായ ശക്തി വർധിപ്പിക്കണം. മൂന്നാമതായി ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങൾ ഏറ്റെടത്ത് പ്രാദേശികമായ സമരങ്ങൾക്ക് നേതൃത്വം നൽകി മുന്നോട്ടു പോകണം. ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ അവകാശ സമര പോരാട്ടങ്ങൾ ഏറ്റെടുക്കുകയും വേണം. ഈ മൂന്നു കടമകളും ഏറ്റെടുത്ത് നടപ്പാക്കുന്നതിൽ പിബി മുതൽ ലോക്കൽ ഘടങ്ങൾ വരെയുള്ള എല്ലാവരുടയും ഉത്തരവാദിത്തപരമായ സമീപനം ഉണ്ടാകണമെന്നും ബേബി പറഞ്ഞു.
സിപിഎമ്മിന് സംഘടാപരമായ പുനശാക്തീകരണത്തിലേക്ക് പോകേണ്ടതുണ്ടെന്നാണ് പാർട്ടി കോൺഗ്രസിന്റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി. പൊളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും സമ്മേളിച്ച് പാർട്ടി കോൺഗ്രസ് തീരുമാനങ്ങൾ നടപ്പാക്കാനുള്ള തുടർ നടപടികൾ തീരുമാനിക്കും. അതിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ സിപിഎമ്മിന്റെ ഇടപെടൽ ശേഷി വർധിപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ബേബി പറഞ്ഞു.
‘‘സീതാറാം യച്ചൂരി ജനറൽ സെക്രട്ടറി ആയിരുന്ന കാലത്തും അതിന് മുൻപും പ്രകാശ് കാരാട്ട് പാർട്ടി ഏകോപന ചുമതല ഏറ്റെടുത്ത ശേഷവും ദേശീയ തലത്തിൽ സിപിഎമ്മിന്റെ സമീപനങ്ങളിൽ മാറ്റങ്ങൾ ഉണ്ടായിട്ടില്ല. നവ ഫാഷിസ്റ്റ് ആശയങ്ങൾ പ്രകടിപ്പിക്കുന്ന ബിജെപിക്കും സംഘപരിവാറിനും എതിരായി ഏറ്റവും വിശാലമായ രാഷ്ട്രീയ യോജിപ്പ് വളർത്തിയെടുക്കണം എന്നതുതന്നെയാണ് പാർട്ടി പിന്തുടരുന്ന സമീപനം. എന്നാൽ ഈ യോജിപ്പ് വളർത്തുന്നത് ഓരോ സംസ്ഥാനങ്ങളിലെയും രാഷ്ടീയ സാഹചര്യങ്ങൾക്കൂടെ പരിഗണിച്ചാകും. ഉദാഹരണത്തിന് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയിലെ കക്ഷികളായ ആം ആദ്മിയും കോൺഗ്രസും നേർക്കുനേർ മത്സരിച്ചില്ലേ, ബംഗാളിൽ ത്രികോണ മത്സരം നടന്നപ്പോൾ അവിടെയും പരസ്പരം മത്സരിച്ചതിൽ ഇന്ത്യ സഖ്യകക്ഷികൾ ഉണ്ടായിരുന്നു. ഇത് വിരൽചൂണ്ടുന്നത് ഒന്നിലേക്ക് തന്നെയാണ്. ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങൾ അനുസരിച്ച് സമീപനങ്ങൾ സ്വീകരിക്കും. ദേശീയ തലത്തിൽ സ്വീകരിച്ചുവരുന്ന നിലപാട് തുടർന്ന് പോവുകയും ചെയ്യും∙’’ – ബേബി പറഞ്ഞു.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും കേരളത്തിലെ ഇടതുപക്ഷത്തെ മുന്നിൽ നിന്ന് നയിക്കുന്നത് പിണറായി വിജയൻ തന്നെ ആയിരിക്കുമെന്നും പുതിയ ജനറൽ സെക്രട്ടറി പറഞ്ഞു. ‘‘പിണറായി വിജയൻ കേരളത്തിലെ സിപിഎമ്മിന്റെ മുഖ്യമന്ത്രിയാണ്. അതിനാൽ തന്നെ അടുത്ത തിരഞ്ഞെടുപ്പിലും അദ്ദേഹം തന്നെയാകും ഇടതുപക്ഷ മുന്നണിയെ നയിക്കുക. തുടർഭരണം ലഭിച്ചാൽ മുഖ്യമന്ത്രി ആരാകണം എന്ന തീരുമാനം ഫലം വന്നതിന് ശേഷം ഉണ്ടാകേണ്ടതാണ്. പാർട്ടിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും നടത്തേണ്ട പ്രവർത്തനങ്ങൾ നടത്തിയാൽ ഒരിക്കൽക്കൂടി തുടർഭരണം ഉറപ്പാണ്.’’– ബേബി പറഞ്ഞു.
1978ലെ ജലന്തർ മുതലുള്ള 15 പാർട്ടി കോൺഗ്രസുകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത്രയും കാലത്തിനിടയിൽ ഒരിക്കൽ പോലും കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുപ്പ് വേണ്ടി വന്നിട്ടുള്ളതായി ഓർമയില്ലെന്നും ഇത്തവണത്തേത് ആദ്യ അനുഭവം ആയിരുന്നെന്നും ബേബി പറഞ്ഞു. പി.കെ. ശ്രീമതിയെ കേന്ദ്ര കമ്മിറ്റിയിൽ നിലനിർത്തിയത് അവർ ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യ അധ്യക്ഷ ആയതിനാലാണെന്നും ജനറൽ സെക്രട്ടറി പറഞ്ഞു. സംഘടനാ അധ്യക്ഷ എന്ന ഉത്തരവാദിത്തം രാജ്യത്തുടനീളം നിർവഹിക്കുന്നതിന് കേന്ദ്ര കമ്മിറ്റി അംഗം എന്ന പാർട്ടിയുടെ അംഗീകാരം ശ്രീമതിക്ക് കരുത്താകുമെന്നും അദ്ദേഹം പറഞ്ഞു.