
മാലിന്യം ഒഴിയാതെ പൂവാർ; പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നെയ്യാറ്റിൻകര ∙ മാലിന്യ മുക്ത പഞ്ചായത്ത് എന്ന് പ്രഖ്യാപനം നടത്തിയെങ്കിലും പൂവാർ പഞ്ചായത്തിന്റെ പലയിടങ്ങളിലും ഇപ്പോഴും മാലിന്യം കുന്നു കൂടിയ നിലയിൽ. പൂവാർ – കളിയിക്കാവിള റോഡിൽ ആദ്യത്തെ പാലത്തിന്റെ അടിഭാഗത്ത് പ്ലാസ്റ്റിക് കുപ്പികൾ തുടങ്ങി നിരോധിച്ച സഞ്ചികൾ, പാക്ക് ചെയ്തു വരുന്ന ആഹാര പദാർഥങ്ങളുടെ കവറുകൾ, ഹോട്ടൽ മാലിന്യം, അറവ് മാലിന്യം വരെയുണ്ട്. ഇവിടെ ക്യാമറ സ്ഥാപിച്ചു മാലിന്യം തള്ളുന്നവരെ കണ്ടെത്തുമെന്നും അവരെ മാതൃകാപരമായി ശിക്ഷിക്കുമെന്നും പറഞ്ഞിരുന്നെങ്കിലും നടപ്പായില്ല.പൂവാർ – അരുമാനൂർ റോഡിൽ ക്യാമറ സ്ഥാപിച്ചെങ്കിലും ഇരുവശങ്ങളിലും മാലിന്യം വലിച്ചെറിയുന്നതു തുടരുകയാണ്.
ഇവിടെ ക്യാമറ സ്ഥാപിച്ചിട്ടും മാലിന്യം തള്ളുന്നതിനു അറുതിയായിട്ടില്ല. അതിനു കാരണം അന്വേഷിക്കുമ്പോൾ സ്ഥാപിച്ച ക്യാമറയിൽ നിന്ന് മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ നടപടി സ്വീകരിച്ചിട്ടില്ലെന്നാണു വിവരം. വീടുകളിലും സ്ഥാപനങ്ങളിലും നിന്നു മാലിന്യം സ്വീകരിക്കുന്നതായി പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. ബോധവൽക്കരണവും നടത്തി. പക്ഷേ, ജനത്തിന്റെ ശീലം മാറുന്നില്ല. ഇതിന് എന്തു ചെയ്യണമെന്ന് അറിയില്ലെന്നും അവർ പറയുന്നു. അതേസമയം ഒട്ടേറെ വിനോദ സഞ്ചാരികളും പൂവാറിൽ എത്തുന്നുണ്ട്. അവരും മാലിന്യം തള്ളുന്നു. അതും പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് അധികൃതർ വിശദീകരിച്ചു.