
കേശവപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു
തിരുവനന്തപുരം∙ കേശവപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ 18-ാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം തുടങ്ങി. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം മാതാ അമൃതാനന്ദമയി മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി നിർവഹിച്ചു. അയ്യപ്പൻ ഉണ്ണിത്താൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.
അനിൽകുമാർ സ്വാഗതം ആശംസിച്ചു. വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ.
വി.കെ. പ്രശാന്ത്, കാഞ്ഞിരംപാറ കൗൺസിലർ സുമി ബാലു, ഉദിയന്നൂർ ദേവീക്ഷേത്രം സെക്രട്ടറിശശിധരക്കുറുപ്പ് എന്നിവർ ആശംസകൾ അറിയിച്ചു. യജ്ഞാചാര്യൻ ഭാഗവതകഥാകോകിലം മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെ സാന്നിധ്യവും ആചാര്യശ്രേഷ്ടന്മാരുടെയും മറ്റു വിശിഷ്ട
വ്യക്തിത്വങ്ങളുടെയും സാന്നിധ്യവും ചടങ്ങിന് നിറവേകി. ചടങ്ങിൽ എസ്.
മധുസൂദനൻ നായർ കൃതജ്ഞത പറഞ്ഞു. ആചാര്യവരണ ചടങ്ങും തുടർന്ന് സപ്താഹമാഹാത്മ്യ പ്രഭാഷണവും ഉദ്ഘാടന ദിവസം ഉണ്ടായിരുന്നു.
ഏപ്രിൽ 13 വരെയാണ് ഭാഗവത സപ്താഹം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]