
വിദ്യാർഥികൾക്ക് മുന്നിൽ തമ്മിൽ തല്ല്; കോട്ടയത്ത് 7 അധ്യാപകർക്ക് സ്ഥലം മാറ്റം
കോട്ടയം ∙ പാലായിൽ വിദ്യാർഥികൾക്ക് മുന്നിൽ തമ്മിൽ തല്ലിയ അന്തിനാട് ഗവ. യുപി സ്കൂളിലെ അധ്യാപകർക്ക് കൂട്ട
സ്ഥലംമാറ്റം. പ്രധാനാധ്യാപികയുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പരാതിയെത്തുടർന്നാണ് 7 അധ്യാപകർക്ക് എതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നയന പി. ജേക്കബ്, ധന്യ പി.
ഗോപാൽ, അമൽ ജോസ്, സുനിത തങ്കപ്പൻ, മേരിക്കുട്ടി, കെ.ജി. മനുമോൾ, കെ.വി.
റോസമ്മ എന്നീ അധ്യാപകരെ സ്ഥലം മാറ്റിയത്.
അധ്യാപകർ കുട്ടികളുടെ മുന്നിൽവച്ചുതന്നെ വാക്കു തർക്കങ്ങളിൽ ഏർപ്പെടുന്നതായും വിഭാഗീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായും കാണിച്ച് ഒട്ടേറെ പരാതികൾ ജില്ലാ വിദ്യാഭ്യാസ ഓഫിസറിന് ലഭിച്ചിരുന്നു.
ഇതിന് പിന്നാലെയായിരുന്നു അന്വേഷണവും നടപടിയും. പ്രധാനാധ്യാപിക ഉൾപ്പെടെ ആകെ 8 അധ്യാപികമാരായിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്. പ്രധാനാധ്യാപികയുടെ നിർദേശങ്ങൾ വകവയ്ക്കാതെ അധ്യാപകർ തമ്മിൽ തല്ല് തുടർന്നതോടെ പ്രധാനാധ്യാപിക 2 മാസം മുൻപ് അവധിയിൽ പോയിരുന്നു.
പിന്നീട് സ്കൂളിൽ അവശേഷിച്ച 7 അധ്യാപകരെയാണ് ഇപ്പോൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് സ്ഥലം മാറ്റിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]