
കരുനാഗപ്പള്ളി മോഡല്‍ , ട്രേഡ്സ്മാന് എന്നീ തസ്തികളില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസോടെ ബി ടെക് വിജയിച്ചവര്‍ക്ക് ഗസ്റ്റ് ലക്ചറര്‍ പോസ്റ്റിലേക്കും, ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസോടെ ബി എസ് സി/ ഡിപ്ലോമ വിജയിച്ചവര്‍ക്ക് ഡെമോണ്‍ട്രേറ്റര്‍ തസ്തികയിലേക്കും പി ജി ടി സി എ അല്ലെങ്കില്‍ ഒന്നാം ക്ലാസ് ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് യോഗ്യതയുള്ളവര്‍ക്ക് കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയിലേക്കും, ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ സി വി ടി ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് ട്രേഡ്സ്മാന് തസ്തിയിലേക്കും നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.
കമ്പ്യൂട്ടര്‍ ബ്രാഞ്ചുകളിലേക്കുള്ള അഭിമുഖം ജൂണ്‍ ഒന്നിനും, ഇലക്ട്രോണിക്സ് ബ്രാഞ്ചിലേക്കുള്ള അഭിമുഖം ജൂണ്‍ രണ്ടിനും, മെക്കാനിക്കല്‍ ബ്രാഞ്ചുകളിലേക്കുള്ള അഭിമുഖം ജൂണ്‍ അഞ്ചിനും നടക്കും. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖ ദിവസം രാവിലെ 10ന് ഹാജരാകണം. ഫോണ്‍: 9447488348.
ഡാറ്റ എൻട്രി ഒപ്പറേറ്റർ
നെടുമുടി ഗ്രാമപഞ്ചായത്തിൽ വസ്തുനികുതി പരിഷ്ക്കരണത്തിന്റെ ഭാഗമായി കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡാറ്റ എൻട്രിക്കുമായി ഉദ്യോഗാർഥികളെ നിയമിക്കുന്നു. സിവിൽ എൻജീനിയറിങ്ങ് ഡിപ്ലോമ, ഐ.റ്റി.ഐ (ഡ്രാഫ്റ്റ്സ്മാൻ സിവിൽ/സർവ്വെയർ) യോഗ്യതയുള്ളവർ ജൂൺ ആറിനകം യോഗ്യത രേഖകൾ സഹിതം ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: 0477 273626.
സിവിൽ ഡിഫൻസ് വോളണ്ടിയർ നിയമനം: അപേക്ഷിക്കാം.
ജില്ലയിലെ വിവിധ അഗ്നിരക്ഷാനിലയങ്ങളുടെ പരിധിയിൽ സിവിൽ ഡിഫൻസ് വോളണ്ടിയർമാരായി പ്രവർത്തിക്കുന്നതിന്
അപേക്ഷ ക്ഷണിച്ചു. 4-ാം ക്ലാസ് യോഗ്യതയുള്ള 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർക്ക് cds.fire.kerala.gov.in എന്ന വെബ് സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം. തിരഞ്ഞെടുക്കുന്നവർക്ക് 15 ദിവസത്തെ പരിശീലനം നൽകും. ജൂൺ 10, 11, 12, 13, തീയതികളിൽ വിവിധ അഗ്നിരക്ഷാനിലയങ്ങളിൽ വെച്ചാണ് തിരഞ്ഞെടുപ്പ്.
വിവിധ കേന്ദ്രങ്ങളിലെ ഫോൺ നമ്പറുകൾ: ആലപ്പുഴ-04772230303, ചേർത്തല-04782812455, അരൂർ-04782872455, ഹരിപ്പാട്-04790411101, കായംകുളം-04792442101, മാവേലിക്കര-04792306264, തകഴി-04772275575, ചെങ്ങന്നൂർ-04792456094.
എന്‍ ആര് ഐ സീറ്റ് പ്രവേശനം
കൊട്ടാരക്കര ഐ എച്ച് ആര് ഡി എഞ്ചിനീയറിങ് കോളജില്‍ ബിടെക്ക് കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ ആര് ഐ സീറ്റുകളിലേക്ക് പ്രവേശനത്തിന് ഓണ്‍ലൈനായി www.ihrdonline.org/ihrdnri ല്‍ ജൂണ്‍ 15 വരെ അപേക്ഷിക്കാം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദിഷ്ട അനുബന്ധങ്ങളും, 1000 രൂപയുടെ രജിസ്ട്രേഷന് ഫീസ് ഓണ്‍ലൈനായോ /ബന്ധപ്പെട്ട പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം ജൂണ്‍ 19നകം കോളജ് ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 8547005039.
The post പോളിടെക്നിക് കോളജില്‍ ഗസ്റ്റ് ലക്ചറര്‍, ഡെമോണ്‍സ്ട്രേറ്റര്‍: തൊഴിൽ അവസരങ്ങൾ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]