
കാനഡയിലെ ഒട്ടാവയിൽ ഇന്ത്യൻ പൗരൻ കുത്തേറ്റു മരിച്ചു
ഒട്ടാവ (കാനഡ) ∙ ഒട്ടാവയിലെ റോക്ക്ലാൻഡിന് സമീപം ഇന്ത്യൻ പൗരൻ കുത്തേറ്റു മരിച്ചു. ഇയാൾ ഇന്ത്യൻ പൗരനാണെന്ന് കാനഡയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചെങ്കിലും പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.
കൊലപാതകത്തിന്റെ കാരണവും വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് കാനഡയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മരിച്ചയാളുടെ കുടുംബത്തിന് എല്ലാ സഹായങ്ങളും ഉറപ്പുവരുത്തുന്നുണ്ടെന്നും ഇന്ത്യൻ എംബസി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
പൊലീസ് അന്വേഷണം നടക്കുന്നതിനാൽ പ്രദേശത്തു പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]