
മലപ്പുറം ജില്ലയിൽ ഇന്ന് (05-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും മിന്നലിനും സാധ്യത
∙ കള്ളക്കടൽ പ്രതിഭാസത്തിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകരുത്
ഫുട്ബോൾ സിലക്ഷൻ ട്രയൽസ് നാളെ
മലപ്പുറം ∙ പിഎഫ്സി അണ്ടർ 13, 15, 17, 19, 21 ഫുട്ബോൾ സിലക്ഷൻ ട്രയൽസ് നാളെ രാവിലെ 7.30ന് കാലിക്കറ്റ് സർവകലാശാലാ മൈതാനത്ത്. 9446597654.
നിഷിൽ ഒഴിവുകൾ
തിരുവനന്തപുരം ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) കോളജ് ഓഫ് ഒക്യുപേഷനൽ തെറപ്പിയിൽ അസോഷ്യേറ്റ് പ്രഫസർ, ക്ലിനിക്കൽ സൂപ്പർവൈസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്: http://nish.ac.in/others/career.
റോഡ് അടച്ചിടും
∙ വണ്ടൂർ അത്താണിക്കൽ കയറ്റം–പാലാമഠം റോഡ് പണി നടക്കുന്നതിനാൽ നാളെ മുതൽ 8 വരെ ഈ ഭാഗം അടച്ചിടും.
ബിഎസ്എൻഎൽ
നിലമ്പൂർ ∙ ബിഎസ്എൻഎൽ ആരംഭിച്ച ഫൈബർ ടു ദ് ഹോം പദ്ധതിയിൽ ഐഎഫ്ടിവി സേവനം എല്ലാ എഫ്ടിടിഎച്ച് ഉപഭോക്താക്കൾക്കും നൽകാനുള്ള സംവിധാനം നിലമ്പൂർ മേഖലയിൽ തുടങ്ങി. 9188921561.
ബോർഡ് മാറ്റണം
∙ ഹൈക്കോടതി ഉത്തരവു പ്രകാരം ഇലക്ട്രിക് പോസ്റ്റുകളിലെ പരസ്യ ബോർഡുകൾ, പോസ്റ്ററുകൾ എന്നിവ മാറ്റണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടു. 15ന് മുൻപു മാറ്റാത്ത പക്ഷം കെഎസ്ഇബി ഇവ മാറ്റുകയും ചെലവ് പരസ്യ ബോർഡ് സ്ഥാപിച്ചവരിൽനിന്ന് ഈടാക്കുന്നതാണെന്നും അറിയിച്ചു.
ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് 8ന്
∙ 19 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ അന്തർ ജില്ലാ മത്സരങ്ങൾക്കായുള്ള ജില്ലാ ക്രിക്കറ്റ് ടീമിന്റെ തിരഞ്ഞെടുപ്പ് 8 ന് രാവിലെ 9.30 ന് പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. പങ്കെടുക്കുന്നവർ 2006 സെപ്റ്റംബർ ഒന്നിനോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അന്നേ ദിവസം രാവിലെ, കളിയുപകരണങ്ങളും, ക്രിക്കറ്റ് യൂണിഫോമും (വെള്ളയും വെള്ളയും) സഹിതം എത്തണമെന്ന് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അറിയിച്ചു.
തുല്യതാ കോഴ്സ് റജിസ്ട്രേഷൻ
∙ സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന തുല്യതാ കോഴ്സുകളുടെ റജിസ്ട്രേഷൻ തുടങ്ങി. അവസാന തീയതി 10. ഫോൺ: 8943214140.