
പാലക്കാട് ജില്ലയിൽ ഇന്ന് (05-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സൗജന്യ നേത്ര ചികിത്സാ ക്യാംപ്
വണ്ടിത്താവളം ∙ പാട്ടിക്കുളം പ്രിയം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ 25-ാം വാർഷികത്തിന്റെ ഭാഗമായി പാലക്കാട് ട്രിനിറ്റി സൂപ്പർ സ്പെഷ്യൽറ്റി കണ്ണാശുപത്രിയുമായി സഹകരിച്ചു നാളെ രാവിലെ 9 മുതൽ ഒന്നു വരെ ക്ലബ്ബിൽ സൗജന്യ നേത്രപരിശോധനാ ക്യാംപ് നടത്തുന്നു. 7306918323.
ഇന്നു മുതൽ ജലവിതരണം തടസ്സപ്പെടും
പട്ടാമ്പി ∙ പരുതൂർ ഭാഗത്തേക്ക് ജലവിതരണം നടത്തുന്ന മോട്ടർ കേടായതിനാൽ പരുതൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് മുതൽ 7 വരെ ജലവിതരണം തടസ്സപ്പെടുമെന്ന് ജല അതോറിറ്റി അസി. എൻജിനീയർ അറിയിച്ചു.
സൗജന്യ നീന്തൽ പരിശീലനം
നെന്മാറ ∙ പൊലീസ് പെൻഷനേഴ്സ് അക്വാറ്റിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ നെന്മാറ കോതകുളത്ത് നടത്തുന്ന സൗജന്യ നീന്തൽ പരിശീലനം ഇന്നു തുടങ്ങും. രാവിലെ 7ന് ആരംഭിക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 6.30നു കോതകുളം പരിസരത്ത് എത്തണമെന്ന് ക്ലബ് ഭാരവാഹികളായ കെ.കെ.ചന്ദ്രൻ, വി.ആറുമുഖൻ എന്നിവർ അറിയിച്ചു. 9446086983, 8547995018.
ഡോക്ടർ,ഫാർമസിസ്റ്റ് ഒഴിവ്
പാലക്കാട് ∙ നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് സൗഖ്യം പദ്ധതി മുഖേന ദിവസ വേതനാടിസ്ഥാനത്തിൽ ഡോക്ടർ, ഫാർമസിസ്റ്റ് എന്നിവരെ നിയമിക്കുന്നു. ഒരു വർഷ കാലയളവിലേക്കാണ് നിയമനം. നെന്മാറ ബ്ലോക്ക് പരിധിയിലുള്ളവർക്ക് മുൻഗണന ലഭിക്കും. ഡോക്ടറുടെ ഒഴിവിലേക്ക് എംബിബിഎസും (ടിഎംസി റജിസ്ട്രേഷൻ നിർബന്ധം), ഫാർമസിസ്റ്റ് തസ്തികയിലേക്ക് ബിഫാം–ഡി ഫാം ഗവ.അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡിപ്ലോമ ആണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റയും സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതം 10ന് നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ രാവിലെ 11ന് നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. 04923242677.