
രാജ്യസഭ കടക്കാൻ വഖഫ് ബിൽ; പാസാക്കാൻ കേന്ദ്രം, ചർച്ച തുടങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി ∙ പാസാക്കിയ വഖഫ് നിയമ ഭേദഗതി ബില്ലിൽ രാജ്യസഭയില്‍ ചർച്ച തുടങ്ങി. രാജ്യസഭ കൂടി കടന്നാൽ ബിൽ നിയമമാകും. നിർദിഷ്ട നിയമനിർമാണം രാഷ്ട്രപതി ഒപ്പിടുന്നതോടെ നിലവിൽ വരും. ഇതോടെ വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995 ലെ നിയമം ഇല്ലാതാകും.
ലോക്സഭയിൽ 288 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 232 പേർ എതിർത്തു. 520 പേരാണ് വോട്ട് ചെയ്തത്. സഭയിൽ ഹാജരായി വോട്ട് ചെയ്യുന്നവരുടെ 50 ശതമാനത്തിനു മുകളിൽ വോട്ട് ലഭിച്ചാൽ ബിൽ പാസാകും. അതായത് 520 പേരിൽ 261 പേരുടെ ഭൂരിപക്ഷം മതി. കേരളത്തിൽ നിന്ന് സുരേഷ് ഗോപി ഒഴികെ ബാക്കി 18 അംഗങ്ങൾ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു. പ്രിയങ്ക ഗാന്ധി സഭയിലുണ്ടായിരുന്നില്ല.
ആദിവാസി ഭൂമിയും ചരിത്ര സ്മാരകങ്ങളും വഖഫ് ഭൂമിയാക്കാന്‍ പാടില്ലെന്ന പുതിയ വ്യവസ്ഥകള്‍ കൂടി ബില്ലിലുണ്ട്. ജെപിസി റിപ്പോര്‍ട്ടില്‍ ശുപാര്‍ശകള്‍ ഉള്‍ക്കൊള്ളിച്ചിരുന്നുവെങ്കിലും ഒപ്പമുള്ള കരട് ബില്ലില്‍ ഇവ ചേര്‍ത്തിരുന്നില്ല. ഇന്നലെ ബില്ലിനെതിരായ വിമര്‍ശനങ്ങളെ മറുപടി പ്രസംഗത്തില്‍ തള്ളിയ മന്ത്രി കിരണ്‍ റിജിജു ബില്‍ ഭരണഘടനാ വിരുദ്ധമോ ന്യൂനപക്ഷ വിരുദ്ധമോ അല്ലെന്ന് പറഞ്ഞു. വഖഫുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. അതിന് പരിഹാരം കാണാന്‍ ബില്ലിന് സാധിക്കും. മുനമ്പത്തെ കുടിയിറക്കല്‍ ഭീഷണി നേരിടുന്ന കുടുംബങ്ങളുടെ പ്രശ്നം പരിഹരിക്കാനും ബില്‍ സഹായിക്കുമെന്ന് മന്ത്രി അവകാശപ്പെട്ടു.