
തിരുവനന്തപുരം: പാർലമെന്റ് മന്ദിര ഉദ്ഘാടനത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെന്റിൽ നടന്നത് മതാധിഷ്ഠിത ചടങ്ങാണ്. മതനിരപേക്ഷത എന്നതിനോട് ആർഎസ്എസ്സിന് യോജിപ്പില്ല. ഇന്ത്യയെ മതാധിഷ്ടിത രാജ്യമാക്കി മാറ്റാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് നടന്ന എം. പി. വീരേന്ദ്ര കുമാർ അനുസ്മരണ ചടങ്ങില്‍ സംസാരിക്കവെയാണ് പ്രതികരണം.
‘രാജ്യത്ത് മതനിരപേക്ഷത ആക്രമിക്കപ്പെടുന്നു. മതന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നു. ഇന്ത്യയിൽ പൗരത്വത്തിന് അടിസ്ഥാനം മതമല്ല. രാജ്യത്ത് നിലവിലുള്ള എല്ലാ മാനദണ്ഡങ്ങളെയും അട്ടിമറിച്ചുകൊണ്ടാണ് പൗരത്വ നിയമ ഭേദഗതി കേന്ദ്ര സർക്കാർ കൊണ്ടുവന്നത്. എന്നാൽ, കേരളത്തിൽ അത് നടപ്പാകില്ല എന്നത് നിയമം വന്നപ്പോൾ തന്നെ പ്രഖ്യാപിച്ചിരുന്നു. ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമായാണ് ഇത്തരമൊരു നിയമം പാസാക്കിയതെന്ന് ഓർക്കണം’ മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ പല നീക്കങ്ങളും മതനിരപേക്ഷത തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ്. ഇത്തരം കാര്യങ്ങളിൽ നിഷ്പക്ഷത പാടില്ല. രാഷ്ട്രീയക്കാർക്ക് മാത്രമല്ല മാധ്യമ സാംസ്കാരിക പ്രവർത്തകർക്കും പൊതുജനങ്ങൾക്കും ഈ ബോധം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]