
അപകടക്കുഴിയടച്ചു; റോഡ് കൂടി നന്നാക്കണമെന്ന് നാട്ടുകാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുറ്റൂർ ∙ ആറാട്ടുകടവ് – വട്ടവങ്ങാട്ടിൽപ്പടി റോഡിൽ വട്ടവങ്ങാട്ടിൽപ്പടിയിലെ വാരിക്കുഴി മണ്ണിട്ട് നികത്തി പൂട്ടുകട്ട വിരിക്കുന്ന ജോലി തുടങ്ങി. പഞ്ചായത്ത് അനുവദിച്ച 2 ലക്ഷം രൂപയുടെ പ്രവൃത്തിയാണ് നടക്കുന്നത്.എംസി റോഡിൽ ആറാട്ടുകടവിൽ നിന്നു തുടങ്ങുന്ന റോഡ് ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാണ്. 5 വർഷമായി പൂർണമായി തകർന്നു കിടക്കുന്ന റോഡാണിത്. ഇതിൽ വഞ്ചിമൂട്ടിൽ ക്ഷേത്രം മുതൽ പുത്തൻപുര പടി വരെ 15 കൊല്ലമായി ഒരു പണിയും ചെയ്തിട്ടില്ല.
ഇതിൽ വട്ടവങ്ങാട്ടിൽ പടിയിൽ രൂപപ്പെട്ട 2 വലിയ കുഴികൾ റോഡിൽ ഒട്ടേറെ അപകടങ്ങൾക്ക് ഇടയാക്കിയിരുന്നു. 5 മാസം മുൻപ് നാട്ടുകാർ പാറമടയിലെ മണ്ണ് ഇറക്കി കുഴി നികത്തിയിരുന്നു. പഞ്ചായത്തംഗം പി.എസ്.ശ്രീവല്ലഭൻ നായരുടെ നേതൃത്വത്തിൽ നാട്ടുകാർ സ്വന്തമായി പണം മുടക്കിയാണ് ഇതു ചെയ്തത്. അന്ന്
4 ലോഡ് മണ്ണ് ഇട്ടിട്ടും കുഴികൾ പകുതിപോലും നികത്താൻ കഴിഞ്ഞില്ല. ഇതോടെ നാട്ടുകാർ പിൻവാങ്ങിയിരുന്നു. ഈ ഭാഗത്താണ് ഇപ്പോൾ പൂട്ടുകട്ട പാകുന്നത്.റോഡിൽ 42 മീറ്റർ നീളത്തിൽ 2.8 മീറ്റർ വീതിയിലാണ് പൂട്ടുകട്ട പാകുന്നത്. പൂട്ടുകട്ട ഇടുന്നതിന്റെ ഇരുവശവും കോൺക്രീറ്റും ചെയ്യുന്നുണ്ട്.എന്നാൽ 2 കിലോമീറ്ററോളം ദൂരം മുഴുവനും തകർന്നു കിടക്കുന്ന റോഡിൽ 2 വാരിക്കുഴികൾ മാത്രം അടച്ചിട്ട് എന്താണ് കാര്യമെന്നാണു നാട്ടുകാരുടെ ചോദ്യം.
ഈ ഭാഗത്തുള്ള വീട്ടുകാർക്ക് എംസി റോഡിലെത്തി തിരുവല്ല, ചെങ്ങന്നൂർ ഭാഗത്തേക്കു പോകുന്നതിനുള്ള വഴി ഇതു മാത്രമാണ്. റോഡ് പൂർണമായും സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.