
കണ്ണൂർ ജില്ലയിൽ ഇന്ന് (02-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗതാഗതം നിരോധിച്ചു
തളിപ്പറമ്പ്∙ ബ്ലോക്കിലെ പൊക്കുണ്ട്, കൂനം, കുളത്തൂർ, കണ്ണാടിപ്പാറ, നടുവിൽ റോഡിൽ ടാറിങ് നടക്കുന്നതിനാൽ പൊക്കുണ്ട് മുതൽ ചുഴലി വരെയുള്ള ഭാഗത്തെ ഗതാഗതം ഇന്ന് മുതൽ 10 ദിവസത്തേക്ക് പൂർണമായും നിരോധിച്ചതായി അധികൃതർ അറിയിച്ചു.
എം-പാനൽ ലിസ്റ്റ്
∙ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ ആക്ടിലെ വ്യവസ്ഥകൾ പ്രകാരം ഭൂമി ഏറ്റെടുക്കുന്ന പദ്ധതി ബാധിത പ്രദേശത്തെ സാമൂഹിക ആഘാത പഠനം നടത്തുന്നതിനു സംസ്ഥാനതലത്തിൽ ഏജൻസികളുടെ എം-പാനൽ ലിസ്റ്റ് തയാറാക്കാൻ പരിചയസമ്പന്നരായ ഏജൻസികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 7ന് വൈകിട്ട് 3നകം കലക്ടറുടെ കാര്യാലയത്തിൽ ലഭിക്കണം. ഫോൺ- 04972700645.
അപകട ഇൻഷുറൻസ് പദ്ധതി
∙ 2025-26 വർഷത്തേക്കു മത്സ്യഫെഡ് നടപ്പാക്കുന്ന 10 ലക്ഷം രൂപയുടെ പരിരക്ഷയുള്ള മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി പ്രകാരം 15ന് അകം പ്രീമിയം ഒടുക്കി ഗുണഭോക്താക്കളാകാൻ അവസരം. മത്സ്യഫെഡ് അഫിലിയേഷനുള്ള പ്രാഥമിക മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘങ്ങളിലെ മത്സ്യത്തൊഴിലാളികൾക്കും സ്വയംസഹായ ഗ്രൂപ്പ് അംഗങ്ങൾക്കും അതാതു സംഘങ്ങൾ മുഖേന ഒറ്റത്തവണ പ്രീമിയം തുകയായ 509 രൂപ(ജിഎസ്ടി ഉൾപ്പെടെ) അടച്ച് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാം. ഗുണഭോക്താക്കളാകുന്നവർക്ക് അപകട മരണമോ അപകടത്തെ തുടർന്നു പൂർണ/ഭാഗിക അംഗവൈകല്യമോ സംഭവിക്കുന്നപക്ഷം നിബന്ധനകൾക്കു വിധേയമായി 10 ലക്ഷം രൂപ വരെ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കും. ഫോൺ: 0497 2732157, 9526041270 (തലശ്ശേരി), 9526041123 (പുതിയങ്ങാടി, കണ്ണൂർ).
അപേക്ഷ ക്ഷണിച്ചു
∙ കുഫോസിൽ 2025-26 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദം, പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫിഷറീസ്, സമുദ്രശാസ്ത്രം എന്നീ മേഖലകളിലെ എംഎഫ്എസ്സി(9 വിഷയം), എംഎസ്സി(12 വിഷയം), എൽഎൽഎം, എംബിഎ, എംടെക് (6 വിഷയം), പിഎച്ച്ഡി കോഴ്സുകളിലേക്കാണു പ്രവേശനം. www.admission.kuftos.ac.in എന്ന വെബ്സൈറ്റ് വഴി 21 വരെ അപേക്ഷിക്കാം. ഫോൺ : 0484 2275032.
∙ സഹകരണ യൂണിയന്റെ കീഴിലുള്ള കണ്ണൂർ സഹകരണ പരിശീലനകേന്ദ്രത്തിൽ 2025-26 വർഷത്തെ ജെഡിസി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസിയാണു യോഗ്യത. അപേക്ഷ 12 വരെ സ്വീകരിക്കും. www.scu.kerala.gov.in വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. ഫോൺ: 9496188027, 7306612974, 9497859272.
കൗൺസലർ നിയമനം
കണ്ണൂർ ∙ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ‘സമവായം’ വഴി ഫാമിലി കൗൺസലിങ് കേന്ദ്രങ്ങളിൽ കൗൺസലർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രതിദിന ഓണറേറിയം 1500 രൂപ. അപേക്ഷകർ 30 വയസ്സ് കഴിഞ്ഞവരായിരിക്കണം. അപേക്ഷകൾ തലശ്ശേരി ജില്ലാ കോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ജില്ലാ നിയമസേവന അതോറിറ്റി ഓഫിസിൽ 7നു വൈകിട്ട് അഞ്ചിനു മുൻപായി നൽകണം.