
മലപ്പുറം ജില്ലയിൽ ഇന്ന് (02-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഭൂമിയുടെ സർവേ നാളെ
എടപ്പാൾ ∙ ടൗണിലെ തൃശൂർ റോഡിൽ പെട്രോൾ പമ്പിനോട് ചേർന്ന് അവകാശികൾ ഇല്ലാതെ കിടക്കുന്ന ഭൂമി നാളെ വീണ്ടും അളന്ന് തിട്ടപ്പെടുത്തും. ജില്ലാ ഹെഡ് സർവേയർ മായാദേവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സർവേ നടത്തുക. സംസ്ഥാനപാത നിർമാണത്തിന്റെ ഭാഗമായുള്ള സർവേയിൽ ആണ്, പെട്രോൾ പമ്പിനോട് ചേർന്ന് അവകാശികൾ ഇല്ലാതെ കിടന്നിരുന്ന 2 സെന്റ് ഭൂമി കണ്ടെത്തിയത്. തുടർന്ന് ഇവിടെ പൊതുശുചിമുറി നിർമിക്കാൻ ജില്ലാ പഞ്ചായത്ത് തുക വകയിരുത്തുകയും നടപടികൾ ആരംഭിക്കുകയും ചെയ്തു. എന്നാൽ പിന്നീട് നീക്കങ്ങൾ ഉണ്ടായില്ല. ഇതിനിടെ ഇവിടെ ഓട്ടോ – ടാക്സി പാർക്കിങ്ങിനായി ഉപയോഗിച്ചു.
പിന്നീട് പമ്പ് ഉടമകൾ ഈ സ്ഥലം തങ്ങളുടേതാണെന്ന് ചൂണ്ടിക്കാട്ടി ഇവിടെ മതിൽ നിർമാണം നടത്താൻ നീക്കം തുടങ്ങിയതോടെ വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി. പിന്നീട് ഇവർ ഇവിടെ ഇരുമ്പു വേലി സ്ഥാപിക്കുകയും ചെയ്തു. പരാതികൾ ഉയർന്ന സാഹചര്യത്തിൽ എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ഇ.വി.അനീഷ്, ഡിസിസി ജനറൽ സെക്രട്ടറി ഇ.പി.രാജീവ് എന്നിവർ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയതിനെ തുടർന്നാണ് റീ സർവേ നടത്താൻ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം ജില്ലാ സർവേയർ സ്ഥലത്തെത്തിയെങ്കിലും എതിർകക്ഷികൾക്കും പൊതുമരാമത്ത് വകുപ്പ് അധികൃതർക്കും വിവരം നൽകാത്തതിനാൽ ഇവരുടെ സാന്നിധ്യം ഉണ്ടായില്ല. ഇതേ തുടർന്ന് ഇവർക്ക് നോട്ടിസ് നൽകി. 3ന് ഇവരുടെ കൂടി സാന്നിധ്യത്തിൽ സർവേ നടത്തി സ്ഥലം സംബന്ധിച്ച തർക്കത്തിന് പരിഹാരം കാണാനാണ് തീരുമാനം.
സമ്മർ കോച്ചിങ് ക്യാംപ് അഞ്ചു മുതൽ
മലപ്പുറം∙ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ വോളിബോൾ സമ്മർ കോച്ചിങ് ക്യാംപ് അഞ്ചു മുതൽ മേയ് 31 വരെ മൂർക്കനാട് പഞ്ചായത്ത് സ്റ്റേഡിയത്തിലും അത്ലറ്റിക്സ് ക്യാംപ് നിലമ്പൂർ മാനവേദൻ സ്കൂളിലും സംഘടിപ്പിക്കും. വോളിബോൾ ക്യാംപ് വൈകിട്ടു നാലു മുതലും അത്ലറ്റിക്സ് രാവിലെ 8.30നും ആരംഭിക്കും. 9495243423, 9496841575.
കാലിക്കറ്റ് പരീക്ഷ മാറ്റിവച്ചെന്ന് വ്യാജ സർക്കുലർ
തേഞ്ഞിപ്പലം∙ 57,000ൽ അധികം വിദ്യാർഥികൾ എഴുതുന്ന പരീക്ഷ മാറ്റിയതായി, കാലിക്കറ്റ് സർവകലാശാലയുടെ പേരിൽ വ്യാജ സർക്കുലർ തയാറാക്കി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതായി കണ്ടെത്തി. നാലുവർഷ ബിരുദ രണ്ടാം സെമസ്റ്റർ പരീക്ഷ തുടങ്ങാനിരിക്കെയാണു ഇത്. പരീക്ഷകൾ മുൻ നിശ്ചയപ്രകാരംതന്നെ തുടങ്ങുമെന്നും വ്യാജ സർക്കുലർ പ്രചരിപ്പിച്ചവർക്ക് എതിരെ പൊലീസിൽ പരാതി നൽകുമെന്നും പരീക്ഷാ കൺട്രോളർ ഡോ.ഡി.പി.ഗോഡ്വിൻ സാംരാജ് പറഞ്ഞു. വിദ്യാർഥി പ്രവേശന വിഭാഗം ഡപ്യൂട്ടി റജിസ്ട്രാറുടെ പേരിലുള്ള വ്യാജ സർക്കുലർ 31ന് ആണു പ്രചരിച്ചത്.
കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്
∙മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ 2,3,4,7,9 ക്ലാസുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏഴിന് മുൻപ് അപേക്ഷ നൽകണം. അപേക്ഷാഫോം വിദ്യാലയത്തിൽ ലഭിക്കും. 0483 2734963.
വേനൽമഴശക്തമാകും
∙വിവിധ ജില്ലകളിൽ വേനൽമഴ ലഭിക്കും. മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം
∙കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല
സീറ്റൊഴിവ്
∙മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ രണ്ട്, മൂന്ന്, നാല്, ഏഴ്, ഒൻപത് ക്ലാസുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർഥികളുടെ രക്ഷാകർത്താക്കൾക്ക് ഓഫ് ലൈൻ അപേക്ഷകൾ ഏഴിന് മുൻപ് സമർപ്പിക്കാം. അപേക്ഷാഫോം വിദ്യാലയത്തിൽ ലഭ്യമാണ്. 04832734963.
വൈദ്യുതി മുടങ്ങും
∙പൂക്കോട്ടുംപാടം സെക്ഷൻ പരിധിയിൽ ടികെ കോളനി, പൂന്തോട്ടക്കടവ്, കുണ്ടിലട്ടി ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.