
മലയാള സിനിമാലോകത്തിന് ഒന്നടങ്കം അഭിമാനമായി 2018ന്റെ മുന്നേറ്റം. ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍ 150 കോടി കടന്ന് മുന്നേറുകയാണ്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്. ആഗോളതലത്തില്‍ 150 കോടി കളക്ഷന്‍ നേടുന്ന ആദ്യത്തെ മലയാള ചിത്രമെന്ന നേട്ടത്തിലേക്കാണ് 2018 എത്തിയത്. സാറ്റലൈറ്റ് കളക്ഷനൊന്നും കൂട്ടാതെ തിയറ്ററില്‍ നിന്ന് മാത്രമായാണ് 150 കോടിയിലേക്ക് ചിത്രം എത്തിയത്.
റിലീസ് ചെയ്ത് മൂന്നാം വാരമാണ് അമ്പരപ്പിക്കുന്ന നേട്ടത്തിലേക്ക് ചിത്രം എത്തിയത്. ‘150 കോടിക്കൊപ്പം നില്‍ക്കുമ്പോഴും, ഞാന്‍ തലകുനിച്ചു കൈകൂപ്പി നിങ്ങളെ വന്ദിക്കുന്നു…നിങ്ങള്‍, ജനങ്ങള്‍ ഈ സിനിമയോട് കാണിച്ച സ്നേഹവും, ഇഷ്ടവുമാണ് ഈ സിനിമയെ ഇത്രയേറെ ഉയരങ്ങളിലെത്തിച്ചത്… അതിരുകടന്ന ആഹ്ലാദമോ ,ഒരു തരി പോലും അഹങ്കാരമോ ഇല്ല…എല്ലാം ദൈവ നിശ്ചയം’- എന്നായിരുന്നു നിര്‍മാതാവ് വേണു കുന്നപ്പള്ളി കുറിച്ചത്. ദൈവത്തിന്റെ അനുഗ്രഹം എന്ന കുറിപ്പിലാണ് സംവിധായകന് ജൂഡ് ആന്തണി ജോസഫ് പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.
ചിത്രത്തിലെ പ്രധാനവേഷത്തിലെത്തിയ ടൊവിനോ തോമസ്, ആസിഫ് അലി തുടങ്ങിയവരും സന്തോഷം അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുതന്നെ മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇതുവരെ കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് 75 കോടിക്കുമേലെ കളക്ഷന്‍ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ വിദേശത്തുനിന്നും മികച്ച കളക്ഷനാണ് നേടുന്നത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]