
നാവിഗേഷൻ ലോക്ക് തകരാർ: പാറപ്രം റഗുലേറ്റർ കം ബ്രിജ് ഏറ്റെടുക്കാതെ ഇറിഗേഷൻ വകുപ്പ്
പിണറായി∙നാവിഗേഷൻ ലോക്ക് തകരാർ കാരണം പാറപ്രം റഗുലേറ്റർ കം ബ്രിജ് ഒന്നര വർഷമായിട്ടും ഏറ്റെടുക്കാതെ ഇറിഗേഷൻ വകുപ്പ്. ഇതിനാൽ ഷട്ടർ തുറക്കാനും ജീവനക്കാരെ നിയമിക്കാനുമാവാത്ത സ്ഥിതിയാണ്.
വലിയ ബോട്ടുകൾക്ക് കടന്നു പോവാൻ പാകത്തിൽ 93 മീറ്റർ നീളവും 14 മീറ്റർ വീതിയിലുമാണ് പുഴയുടെ മധ്യഭാഗത്തായി ലോക്ക് സ്ഥാപിച്ചത്. 2023 സെപ്റ്റംബർ 9 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പാറപ്രം റഗുലേറ്റർ കം ബ്രിജ് ഉദ്ഘാടനം ചെയ്തത്.
55.67 കോടി രൂപ ചെലവിൽ കിഫ്ബി ഫണ്ടുപയോഗിച്ച് സ്ഥാപിച്ചത്. ബോട്ട് സർവീസ് നടത്താൻ നിർമിച്ച നാവിഗേഷൻ ലോക്ക് തുറക്കാൻ പറ്റാത്തതിനാൽ കഴിഞ്ഞ ദിവസം പിണറായി പെരുമ റിവർ ഫെസ്റ്റിന്റെ ഭാഗമായി ധർമടത്ത് നിന്ന് എത്തിയ ബോട്ടുകൾ മമ്പറം ഭാഗത്തേക്ക് കടക്കാൻ, ഉപ്പുവെള്ളം കയറുന്നതിന് സ്ഥാപിച്ച റഗുലേറ്റർ ഷട്ടർ ഉയർത്തിയാണ് മമ്പറം ഭാഗത്തേക്ക് കടന്നു പോയത്. നാവിഗേഷൻ ലോക്ക് തകരാറായതിനാൽ 6 ബോട്ടുകൾ മമ്പറം ഭാഗത്തേക്കും 4 ബോട്ടുകൾ ചിറക്കുനി ഭാഗത്തേക്കും റംഗുലേറ്റർ കം ബ്രിജിന്റെ ഇരുഭാഗത്തുമായി സർവീസ് നടത്തുകയാണ്.ഗ്യാസ് കട്ടർ ഉപയോഗിച്ച് ലോക്കിന്റെ ഇരുഭാഗത്തെയും കോൺക്രിറ്റ് അടർത്തിമാറ്റി വെള്ളം ഒരേ രീതിയിലാക്കാനുള്ള ശ്രമം നടക്കുന്നു. കോൺക്രീറ്റ് അടർത്തി മാറ്റുന്നതിൽ ഭിത്തിക്ക് ബലക്ഷയം സംഭവിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]