
കമ്പം: അരിക്കൊമ്പന് സമീപത്തായി ഡ്രോണ്‍ പറത്തിയ ആള് പിടിയില്‍. ചിന്നമന്നൂര്‍ സ്വദേശിയായ യൂട്യൂബറെയാണ് പൊലീസ് പിടികൂടിയത്. ഡ്രോണ്‍ പറത്തിയത് അരിക്കൊമ്പന് വിരണ്ടോടാന്‍ കാരണമായിരുന്നു. നിലവില്‍ കമ്പത്തെ തെങ്ങിന് തോപ്പിന് സമീപം നിലയുറപ്പിച്ചിരിക്കുകയാണ് അരിക്കൊമ്പന്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനയെ പിന്തുടര്ന്ന് സ്ഥലം വളഞ്ഞിരിക്കുകയാണ്. തമിഴ്നാടിന്റെ അരിക്കൊമ്പന് ദൗത്യം നാളെ അതിരാവിലെ തുടങ്ങും.
അരിക്കൊമ്പന് പ്രശ്നക്കാരനാണെന്നും ഇനിയും ജനവാസമേഖലയില്‍ ഇറങ്ങിയാല്‍ മനുഷ്യജീവന് ഭീഷണിയാകുമെന്നുമാണ് തമിഴ്നാട് വനംവകുപ്പിന്റെ ഉത്തരവില്‍ പറയുന്നത്. വൈല്‍ഡ് ലൈഫ് നിയമം1972 ന്റെ 11 (എ) വകുപ്പ് പ്രകാരം മയക്കുവെടിവച്ച് ഉള്‍ക്കാട്ടിലേക്ക് മാറ്റാനാണ് നീക്കം. ഡോ. കലൈവാണന്‍, ഡോ. പ്രകാശ് എന്നിവര്‍ നേതൃത്വം നല്കുന്ന വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘമാകും അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുക. ശേഷം മേഘമല, വെള്ളമലയിലെ വരശ്നാട് താഴ്വരയിലേക്കാകും ആനയെ മാറ്റുക. ശ്രീവില്ലിപുത്തൂര്‍-മേഘമലെ ടൈഗര്റിസര്വിന്റെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററിനാണ് ദൗത്യ ചുമതല. ഭൗത്യസംഘത്തില്‍ മൂന്ന് കുങ്കിയാനകള്‍, പാപ്പാന്മാര്, ഡോക്ടര്‍മാരുടെ സംഘം, വിവിധ സേനാവിഭാഗങ്ങള്‍ എന്നിവരുണ്ടാകും.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]