
വാഷിങ്ടണ്‍: ഫേസ്ബുക്ക് ഇന്ത്യയുടെ നടപടികള്‍ക്കെതിരെ പ്രമേയവുമായി ഓഹരി ഉടമകള്‍. ആക്ടിവിസ്റ്റായ മാരി മെന്നല്‍ ബെല്‍ അടക്കമുള്ളവരാണ് പ്രമേയം കൊണ്ടു വരുന്നത്. മെയ് 31ന് പ്രമേയം പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്ക് ഇന്ത്യയില്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നുവെന്നും ഉള്ളടക്കത്തെ സ്വാധീനിക്കുന്നുവെന്നുമാണ് വിമര്‍ശനം. മെറ്റയുടെ ഇന്ത്യയിലെ പ്രവര്‍ത്തനത്തില്‍ സുതാര്യതയില്ലെന്നും ഓഹരി ഉടമകള്‍ വിമര്‍ശിക്കുന്നുണ്ട്.
ഇത് കമ്പനിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും പ്രമേയം പറയുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയപാര്‍ട്ടിയായ ബിജെപിയുമായി ഫേസ്ബുക്ക് ഇന്ത്യയിലെ ജീവനക്കാര്‍ക്ക് ബന്ധമുണ്ടെന്നും പ്രമേയം വിമര്‍ശിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് തെളിവുകള്‍ വിശദമായി പരിശോധിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നുണ്ട്.അതേസമയം, മനുഷ്യാവകാശങ്ങള്‍, തുല്യത, സുരക്ഷിതത്വം, സ്വകാര്യത എന്നിവയെ എല്ലാം ഫേസ്ബുക്ക് ഇപ്പോഴും മാനിക്കുന്നുണ്ടെന്നും പ്രമേയത്തിന് ഫേസ്ബുക്ക് നല്കിയ മറുപടിയില്‍ പറയുന്നു.
The post ഫേസ്ബുക്ക് ജീവനക്കാര്‍ക്ക് ബിജെപി ബന്ധം, നടപടി ആവശ്യപ്പെട്ട് ഓഹരി ഉടമകള്‍ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]