
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ബിജെപി ഇതര സര്‍ക്കാറിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പിന്തുണ നല്‍കിയാണ് റാവുവിന്റെ പ്രസ്താവന. ഡല്‍ഹിയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ നിയന്ത്രണത്തിനായി ഓര്‍ഡിനന്‍സ് കൊണ്ടു വന്ന പശ്ചാത്തലത്തിലാണ് റാവുവിന്റെ പ്രതികരണം.കേന്ദ്രം ബിജെപി ഇതര സര്‍ക്കാറുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. ഡല്‍ഹിയില്‍ എ.എ.പി പ്രചാരമുള്ള പാര്‍ട്ടിയാണ്. ബിജെപി എഎപി സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചതോടെ അവര്‍ക്ക് സുപ്രീംകോടതിയെ സമീപിക്കേണ്ടി വന്നുവെന്നും കെസിആര്‍ പറഞ്ഞു.
സുപ്രീംകോടതി സര്‍ക്കാര്‍ ജീവനക്കാര്‍ സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് പറഞ്ഞു. ഈ വിധിക്ക് ബഹുമാനം നല്‍കാതെ അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ ഓര്‍ഡിനന്‍സ് പാസാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തതെന്നും കെ.സി.ആര് കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ എത്രയും പെട്ടെന്ന് ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ തയാറാവണം. ഇത് ഡല്‍ഹിയുടെ മാത്രം പ്രശ്നമല്ല ജനാധിപത്യത്തി?ന്റെ മുഴുവന്‍ പ്രശ്നമാണെന്നും കെ.എസ്.ആര് കൂട്ടിച്ചേര്‍ത്തു.
The post ‘കേന്ദ്രസര്‍ക്കാര്‍ ബിജെപി ഇതര സര്‍ക്കാറുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല’; കെ. ചന്ദ്രശേഖര്‍ റാവു appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]